ഭാരത സർക്കാർ  ഹർ ഘർ തിരംഗ പദ്ധതി  എം ഡി സി ദേശീയ പതാക വിതരണം നടത്തി

ഭാരത സർക്കാർ ഹർ ഘർ തിരംഗ പദ്ധതി എം ഡി സി ദേശീയ പതാക വിതരണം നടത്തി

കോഴിക്കോട് : 76-ാംം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഭാരത സർക്കാർ ആവിഷ്‌കരിച്ച എല്ലാ വീട്ടിലും ദേശീയ പതാക ( ഹർ ഘർ തിരംഗ ) എന്ന പദ്ധതിയുടെ ഭാഗമായി വിദ്യാർത്ഥികളിൽ ദേശീയത പ്രചരിപ്പിക്കുന്നതിനു വേണ്ടി തപാൽ വകുപ്പും, മലബാർ ഡെവലപ്‌മെന്റ് കൗൺസിലും സംയുക്തമായി കോഴിക്കോട് ബി ഇ എം യു പി സ്‌കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും സ്റ്റാഫിനും ദേശീയ പതാക വിതരണം നടത്തി.
കോഴിക്കോട് ഡിവിഷൻ സീനിയർ സൂപ്രണ്ട് ഓഫ് പോസ്റ്റ് ഓഫീസസ് കെ.ഗീതാഞ്ജലി അധ്യക്ഷത വഹിച്ചു. മലബാർ ഡെവലപ്‌മെന്റ് കൗൺസിൽ പ്രസിഡണ്ടും പോസ്റ്റ് ഫോറം മെമ്പറുമായ ഷെവലിയാർ സി.ഇ. ചാക്കുണ്ണി സ്‌കൂൾ ലീഡർക്ക് ആദ്യപതാക നൽകി ഉദ്ഘാടനം ചെയ്തു. ദേശീയബോധം വളർത്താൻ വിദ്യാലയങ്ങളിൽ നിന്നുതന്നെ ഇത്തരം പ്രവർത്തനങ്ങൾ ആരംഭിക്കുന്നത് മാതൃകാപരമാണെന്ന് ്‌ദ്ദേഹം പറഞ്ഞു. ഗ്ലോബൽ ഇൻഡോ അറബ് കോൺഫെഡറേഷൻ കൌൺസിൽ പ്രസിഡണ്ടും എംഡിസി ഖജാൻജിയുമായ എം.വി. കുഞ്ഞാമു, എം.ഡി.സി ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് എം.കെ. അയ്യപ്പൻ, ബി. ഇ. എം സ്‌കൂൾ പ്രധാന അധ്യാപകൻ ജെയിംസ് പി.എൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. തുടർന്ന് ചേർന്ന അസംബ്ലിയിൽ എല്ലാ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും സ്റ്റാഫിനും ദേശീയ പതാക തപാൽ വകുപ്പ് അധികാരികളും, എം ഡി സി ഭാരവാഹികളും കൈമാറി. അധ്യാപകൻ എ സജീർ സ്വാഗതവും ഇന്ത്യ പോസ്റ്റ് മാർക്കറ്റിംഗ് എക്‌സിക്യൂട്ടീവ് എൻ. സത്യൻ നന്ദിയും രേഖപ്പെടുത്തി.

 

Share

Leave a Reply

Your email address will not be published. Required fields are marked *