കോഴിക്കോട്: വെള്ളിമാട്കുന്നിലെ ഗവ.പ്രസ് ജീവനക്കാരില്ലാത്തതിനാല്‍ അടച്ചുപൂട്ടാന്നുള്ള നീക്കം ഉപേക്ഷിക്കണമെന്ന് കേരളാ ഗവ. പ്രസ്സസ് വര്‍ക്കേഴസ് കോണ്‍ഗ്രസ് (ഐ.എന്‍-ടി.യു.സി ) സമ്മേളനം ആവശ്യപ്പെട്ടു. മെഡിക്കല്‍ കോളേജ് ഉള്‍പ്പടെയുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ അടിയന്തിര ജോലികള്‍ പോലും ചെയ്ത് തീര്‍ക്കാന്‍ മതിയായ ജിവനക്കാരില്ലാത്ത പ്രതിസന്ധിയാണുള്ളത്. സര്‍വിസ് ചെയ്യേണ്ട മെഷിനറികള്‍ സര്‍വീസ് ചെയ്ത് പ്രവര്‍ത്തനക്ഷമമാക്കുക, ആവശ്യമുള്ള ജിവനക്കാരെ നിയമിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് കെ.രാജിവ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അഡ്വ.എം.രാജന് അധ്യക്ഷത വഹിച്ചു. ഐ.എന്‍.ടി.യു.സി വര്‍ക്കേഴസ് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അനില്‍ വെമ്പായം, സെക്രട്ടറി അനില്‍ കൃഷ്ണ, നാസര്‍ ബാബു വി.എം ഷംസുദ്ദിന്, എം.മുസ്തഫ, മനോജ് ചെലവുര്‍ സംസാരിച്ചു.
പുതിയ ഭാരവാഹികളായി അഡ്വ.എം.രാജന് (പ്രസിഡന്റ്), മനോജ് ചെലവുര്‍ (ജന. സെക്രട്ടറി), കെ.ജിതേഷ് (വൈ.പ്രസിഡന്റ്) സിബി മാത്യു (ജോ. സെക്രട്ടറി), സി.രജിത് കുമാര്‍ (ട്രഷറര്‍), ആര്.സമേഷ് (സംസ്ഥാന കമ്മിറ്റി അംഗം) എന്നിവരെ തിരഞ്ഞെടുത്തു.