ലോക പുസ്തകദിനാഘോഷം; നല്ല വായനക്കാര്‍ക്ക് സമ്മാനങ്ങള്‍ നല്‍കി

ലോക പുസ്തകദിനാഘോഷം; നല്ല വായനക്കാര്‍ക്ക് സമ്മാനങ്ങള്‍ നല്‍കി

കോഴിക്കോട്: ലോക പുസ്തകദിനാഘോഷത്തിന്റെ ഭാഗമായി കാളാണ്ടിത്താഴം ദര്‍ശനം ഗ്രന്ഥാലയം കഴിഞ്ഞ ഒരു വര്‍ഷക്കാലം ഏറ്റവും കൂടുതല്‍ പുസ്തകങ്ങള്‍ ഗ്രന്ഥശാലയില്‍ നിന്നെടുത്ത് വായിച്ചവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കി. വിവര്‍ത്തന എഴുത്തുകാരന്‍ എ.പി കുഞ്ഞാമു സ്വന്തം രചനകള്‍ ദര്‍ശനം ഗ്രന്ഥശാല നിര്‍വാഹകസമിതി അംഗം കൊല്ലറയ്ക്കല്‍ സതീശന് കൈമാറി പരിപാടി ഉദ്ഘാടനം ചെയ്തു. വായന വിജയികളായ എം.കെ ഗിരീഷ് (വിരുപ്പില്‍ ), എന്‍.പി അല്ലി, പി.കെ പ്രഭാവതി (കാളാണ്ടിത്താഴം), സരോജിനി (പുളിയക്കോട് കുന്ന് ) എന്നിവര്‍ പത്തനംതിട്ട പുസ്തകശാല പ്രസിദ്ധികരിച്ച റസ്സലിന്റെ മലയാളത്തിലെ ആദ്യ ആത്മനോവല്‍ ‘അക്കാമന്‍’ സമ്മാനമായി ഏറ്റുവാങ്ങി.

എഴുത്തുകാരി സല്‍മി സത്യാര്‍ഥി 10,000 രൂപയുടെ പുസ്തക അലമാര ദര്‍ശനത്തിന് സംഭാവന ചെയ്ത് രക്ഷാധികാരി അംഗത്വം സ്വീകരിച്ചു. എം.എന്‍ സത്യാര്‍ത്ഥി ട്രസ്റ്റ് സെക്രട്ടറി ഒ.കുഞ്ഞിക്കണാരന്‍ ഗ്രന്ഥശാലക്ക് പുസ്തകങ്ങള്‍ സംഭാവന ചെയ്തു. ദര്‍ശനം ജോയിന്റ് സെക്രട്ടറി ടി.കെ സുനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.എ ജോണ്‍സണ്‍ സ്വാഗതവും വൈസ് പ്രസിഡന്റ് സി.പി ആയിഷബി നന്ദിയും പറഞ്ഞു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ദര്‍ശനം ഗ്രന്ഥശാലക്ക് സമീപമുള്ള ഹൈസ്‌കൂള്‍ ലൈബ്രറികളായ മെഡിക്കല്‍ കോളേജ് കാമ്പസ്, ജെ.ഡി.ടി ഇസ്ലാം , ദേവഗിരി സേവിയോ എന്നിവയ്ക്ക് പുസ്തകങ്ങള്‍ സംഭാവന ചെയ്യും.

 

Share

Leave a Reply

Your email address will not be published. Required fields are marked *