കോഴിക്കോട്: ആഴ്ചവട്ടം അയല്‍പക്ക വേദി അംഗങ്ങള്‍ക്കായി ഒരുക്കിയ ഇഫ്താര്‍ വിരുന്ന് പങ്കാളിത്തം കൊണ്ടു ശ്രദ്ധേയമായി. 350ലേറെ അംഗങ്ങള്‍ വിരുന്നില്‍ പങ്കെടുത്തു. ബഷീര്‍ പട്ടേല്‍താഴം റംസാന്‍ പ്രഭാഷണം നടത്തി. ആത്മ സംസ്‌കരണത്തിന്റേയും പ്രാര്‍ത്ഥനകളുടേയും മാസമായ റംസാനില്‍ പരസ്പര സാഹോദര്യവും ഐക്യവും ഊട്ടിയുറപ്പിക്കേണ്ട ആവശ്യകതയെക്കുറിച്ച് അദ്ദേഹം സദസിനെ ബോധവാന്മാരാക്കി. ഖുര്‍ആന്‍ അനുശാസിക്കുന്നത് പോലെ ജീവിതം മുന്നോട്ട് നയിച്ച് ഇസ്ലാം മറ്റുള്ളവര്‍ക്ക് മാതൃകയാകണമെന്നും ഒരോ മുസ്ലിമും അതിന് വേണ്ടിയാണ് ശ്രമിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൗണ്‍സിലര്‍ സി.മോയിന്‍ കുട്ടി, കസബ എസ്.ഐ റാസഖ് എം.കെ എന്നിവര്‍ അതിഥികളായി വിരുന്നില്‍ പങ്കെടുത്തു. ഇഫ്താര്‍ കമ്മിറ്റി കണ്‍വീനര്‍ ടി.പി.എം. ഫസല്‍ സ്വാഗതവും ജോയിന്റ് കണ്‍വീനര്‍ കെ.രത്‌ന കുമാര്‍ നന്ദിയും പറഞ്ഞു.
അയല്‍പക്ക വേദി പ്രസിണ്ടന്റ് കെ.വി സുബ്രമണ്യം , ജനറല്‍ സെക്രട്ടറി മുഹമ്മദ് റിയാസ്, ട്രഷറര്‍ എ.കെ അബ്ദുള്‍ റഹ്‌മാന്‍, സ്ഥാപക നേതാക്കളായ മുരളീധരന്‍ ലുമിനസ്, സലീം എന്‍ജിനിയര്‍, സെക്രട്ടറി കെ. ആഷിഖ്, ഇ.ഷിബി, സി.വി ആരിഫ്, വനിത വിംഗ് കോ-ഓര്‍ഡിനേറ്റര്‍ സതി , യാസര്‍ അലീ , അസീസ് സാഹിബ്, അയല്‍പക്ക വേദി എക്‌സിക്യൂട്ടിവ് അംഗങ്ങള്‍, വനിത വിംഗ് എക്‌സികൂട്ടീവ് അംഗങ്ങള്‍ എന്നിവര്‍ ഇഫ്താര്‍ വിരുന്നിന് നേതൃത്വം നല്‍കി.