തീവണ്ടി യാത്രക്കാരുടെ സുരക്ഷ: അവകാശങ്ങള്‍ ഉറപ്പുവരുത്താന്‍ പ്രധാനമന്ത്രിയെ സമീപിക്കും: ഡോക്ടര്‍ എ.വി അനൂപ്

തീവണ്ടി യാത്രക്കാരുടെ സുരക്ഷ: അവകാശങ്ങള്‍ ഉറപ്പുവരുത്താന്‍ പ്രധാനമന്ത്രിയെ സമീപിക്കും: ഡോക്ടര്‍ എ.വി അനൂപ്

എലത്തൂര്‍ സംഭവത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്കും, പരുക്കേറ്റവര്‍ക്കും അടിയന്തിര സാമ്പത്തിക സഹായം റെയില്‍വേ നല്‍കണം

കോഴിക്കോട്: തീവണ്ടി യാത്രക്കാരുടെ സുരക്ഷയും, അവകാശങ്ങളും ഉറപ്പുവരുത്തണമെന്നും നിര്‍ത്തലാക്കിയ ആനുകൂല്യങ്ങള്‍ പുനഃസ്ഥാപിക്കുന്നതിന് പ്രധാനമന്ത്രി, റെയില്‍വേ മന്ത്രി, ബോര്‍ഡ് ചെയര്‍മാന്‍ മറ്റു ബന്ധപ്പെട്ടവരേയും വരും ദിവസങ്ങളില്‍ സമീപിക്കുമെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ റെയില്‍ യൂസേഴ്‌സ് അസോസിയേഷന്‍ ദേശീയ ചെയര്‍മാന്‍ ഡോക്ടര്‍ എ.വി അനൂപും വര്‍ക്കിംഗ് ചെയര്‍മാന്‍ സി.ഇ ചാക്കുണ്ണിയും അറിയിച്ചു. എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് തീവയ്പ്പ് കേസില്‍ കുറ്റവാളിയെ മൂന്ന് ദിവസത്തിനുള്ളില്‍ പിടികൂടിയ കേരള പോലിസിനെയും, വിവിധ ഏജന്‍സികളേയു യോഗം അഭിനന്ദിച്ചു.

മരിച്ചവരുടെ ആശ്രിതര്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം സഹായധനം പ്രഖ്യാപിച്ച മുഖ്യമന്ത്രിയേയും മന്ത്രിസഭാംഗങ്ങളേയും യോഗം അഭിനന്ദിച്ചു. സംഭവം നടന്നിട്ട് അഞ്ച് ദിവസം പിന്നിട്ടിട്ടും റെയില്‍വേയുടെ ഭാഗത്ത് നിന്ന് യാതൊരു അടിയന്തിര സഹായവും നല്‍കാത്തതില്‍ യോഗം അതൃപ്തി രേഖപ്പെടുത്തി. അപകടത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്കും പരുക്കേറ്റവര്‍ക്കും അര്‍ഹമായ സാമ്പത്തിക സഹായം നല്‍കണം. കൊവിഡിന് ശേഷം റെക്കാര്‍ഡ് വരുമാനം റെയില്‍വേക്ക് ലഭിച്ചിട്ടും യാത്രക്കാരുടെ സുരക്ഷയ്ക്ക് ഫലപ്രദമായ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. 2011ല്‍ സൗമ്യയെ അക്രമിച്ചപ്പോള്‍ അസോസിയേഷന്‍ എല്ലാ വണ്ടികളിലും സി.സി.ടി.വി, റെയില്‍വെ സ്റ്റേഷനില്‍ പോലിസ് നിരീക്ഷണം , ആര്‍.പി.എഫ്, ജി.ആര്‍ പി, ടി.ടി.ഇ, ലോക്കോ പൈലറ്റ്, ഗാര്‍ഡ് തുടങ്ങി വര്‍ഷങ്ങളായി ഒഴിഞ്ഞു കിടക്കുന്ന തസ്തികള്‍ നികത്തുക ഉള്‍പ്പെടെയുള്ള പതിനൊന്ന് നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചിരുന്നു.

നാല് വര്‍ഷം മുന്‍പ് യാത്രക്കാരുടെ സുരക്ഷയ്ക്ക് റെയില്‍വേ പ്രഖ്യാപിച്ച മേരി സഹേലി പദ്ധതിയിലെ ഉറപ്പുകളും ഇത് വരെ നടപ്പിലാക്കിയിട്ടില്ല. ദേശീയ ചെയര്‍മാന്‍ ഡോ.എ.വി അനൂപ് യോഗം ഉദ്ഘാടനം ചെയ്തു. വര്‍ക്കിംഗ് ചെയര്‍മാന്‍ ഷെവലിയര്‍ സി.ഇ ചാക്കുണ്ണി അദ്ധ്യക്ഷത വഹിച്ച് വിഷയാവതരണം നടത്തി. അഡ്വ.വിക്ടര്‍ ആന്റണി നൂണ്‍ (ഹോളി ലാന്റ് പില്‍ഗ്രിം സൊസൈറ്റി), റഫി പി. ദേവസി ( പ്രസിഡന്റ് കാലിക്കറ്റ് ചേംബര്‍ ), ഐ പ് തോമസ് (ചാലപ്പുറം രക്ഷാസമിതി), ടി.പി. വാസു (കണ്‍വീനര്‍), സി. ചന്ദ്രന്‍ (കണ്‍വീനര്‍, ഡല്‍ഹി റീജ്യണ്‍) , കെ.എസ്. ജോണ്‍സണ്‍ (കണ്‍വീനര്‍ ആന്ധ്ര- തെലുങ്കാന റീജ്യണ്‍), മുനീര്‍ കുറുമ്പടി ( റെയില്‍ യൂസേഴ്‌സ് ഫോറം) , എ. അബ്ദുള്‍ അസീസ് (ഡയരക്ടര്‍ സി.സി.എസ്.സി.ബി), രാജു ചീരന്‍ (ഡിസ്ട്രിക്ട് മര്‍ച്ചന്റ്‌സ് പഅസോസിയേഷന്‍) , സണ്‍ ഷൈന്‍ ഷൊര്‍ണ്ണൂര്‍ (ദേശീയ കണ്‍വീനര്‍), പി.ഐ അജയന്‍, കെ. ഉപേന്ദ്രന്‍ , എം.എം സബാസ്റ്റ്യന്‍
എന്നിവര്‍ പ്രസംഗിച്ചു.

കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യാ റെയില്‍ യൂസേഴ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഡല്‍ഹി റീജ്യണ്‍ കണ്‍വീനര്‍ സി.എന്‍ ചന്ദ്രനെ ദേശീയ ചെയര്‍മാന്‍ ഡോ.എ.വി അനൂപ് പൊന്നാട അണിയിച്ച് ആദരിക്കുന്നു

 

Share

Leave a Reply

Your email address will not be published. Required fields are marked *