കോഴിക്കോട്: എസ്.ഡി.പി.ഐ കോഴിക്കോട് ജില്ലാ കമ്മിറ്റി എം.എസ്.എസ് ഹാളില്‍ സായാഹ്ന സൗഹൃദ സംഗമവും ഇഫ്താര്‍ വിരുന്നും സംഘടിപ്പിച്ചു. സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്റഫ് മൗലവി ഉദ്ഘാടനം ചെയ്തു. ഫാസിസ്റ്റ് തേര്‍വാഴ്ചയുടെ കാലത്ത് മതേതര കക്ഷികള്‍ പരസ്പരം മത്സരിക്കുന്നതിനു പകരം എല്ലാവരേയും ചേര്‍ത്തു പിടിച്ച് ഐക്യമുന്നണി ഉണ്ടാക്കുകയാണ് വേണ്ടതെന്നു അദ്ദേഹം പറഞ്ഞു. മീഡിയ വണ്ണിന് അനുകൂലമായ സുപ്രീം കോടതി വിധി ഇത്തരം നീക്കങ്ങള്‍ക്ക് ശക്തി പകരുന്നതാണെന്നും അഷ്റഫ് മൗലവി പറഞ്ഞു. ജില്ലാ പ്രസിഡന്റ് മുസ്തഫ കൊമ്മേരി അധ്യക്ഷത വഹിച്ചു.
സംസ്ഥാന വൈസ് പ്രസിഡന്റ് പി.അബ്ദുല്‍ ഹമീദ്, ജനറല്‍ സെക്രട്ടറി റോയ് അറയ്ക്കല്‍, കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ.പി.എം നിയാസ്, കാമരാജ് ഫൗണ്ടേഷന് സംസ്ഥാന സെക്രട്ടറി പി.കെ. കബീര്‍ സലാല, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരായ എ.സജീവന് , അബ്ദുല്‍ ഗഫൂര്‍ , ഇടതുപക്ഷ സഹയാത്രികന് വി.എസ്.അബൂബക്കര്‍, സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി ഫാരിസ് ഒ.കെ, ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ് നഈം ഗഫൂര്‍ , ഓള് ഇന്ത്യാ ഫോര്‍വേഡ് ബ്ലോക്ക് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ബഷീര്‍ പൂവാട്ടുപറമ്പ്, ജില്ലാ കമ്മിറ്റി അംഗം മനോജ് കാരന്തൂര്‍, വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ പ്രസിഡന്റ് ടി.കെ മാധവന്, ജനറല്‍ സെക്രട്ടറി മുസ്തഫ പാലാഴി, ജില്ലാ കമ്മിറ്റി അംഗം എ.പി വേലായുധന്, പ്രതീക്ഷ ചാരിറ്റബിള്‍ ട്രസ്റ്റ് പ്രസിഡന്റ് അന്‍വര്‍ ഹാജി, കോര്പറേഷന് മുന്‍ കൗണ്‍സിലര്‍ ശ്രീകല, എസ്.ഡി.ടി.യു സംസ്ഥാന പ്രസിഡന്റ് എ.വാസു, സംസ്ഥാന സെക്രട്ടറി സലീം കാരാടി , ജില്ലാ പ്രസിഡന്റ് സിദ്ധീഖ് ഈര് പോണ, ജനറല്‍ സെക്രട്ടറി ശ്രീജിത്ത്കുമാര്‍ , വിമന്‍ ഇന്ത്യ മൂവ്മെന്റ് സംസ്ഥാന സെക്രട്ടറി കെ.കെ ഫൗസിയ, ജില്ല പ്രസിഡന്റ് റംഷീന ജലീല്‍ , വൈസ് പ്രസിഡന്റ് ജി.സരിത, ജനറല്‍ സെക്രട്ടറി ജാസ്മിത, സെക്രട്ടറി റുഖിയ്യ, അഡ്വ.രാജു അഗസ്റ്റിന്, ആവിക്കല്‍ തോട് സമര സമിതി ചെയര്മാന് ടി.ദാവൂദ്, ഹൂര്‍ലിന്‍ ഗഫൂര്‍ , റഷീദ് മക്കട, വിവിധ മാധ്യമ-സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ പ്രവര്‍ത്തകര്‍ പങ്കെടുത്തു. മുഖ്യമന്ത്രിയുടെ വജ്ര അവാര്‍ഡ് ജേതാവ് എം.എ സലീമിനെ ആദരിച്ചു. മൂവാറ്റുപുഴ അഷ്റഫ് മൗലവി ഉപഹാരം നല്കി. ജില്ലാ ജനറല്‍ സെക്രട്ടറി എന്‍.കെ റഷീദ് ഉമരി സ്വാഗതവും ട്രഷറര്‍ ടി.കെ അസീസ് മാസ്റ്റര്‍ നന്ദിയും പറഞ്ഞു.