എറണാകുളം: ഗ്ലോബല്‍ ഇന്ത്യന്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ രാജ്യവ്യാപകമായി നടക്കുന്ന മതസൗഹാര്‍ദ രാഷ്ട്രീയ സമ്മേളനത്തിന്റെ ജില്ലാതല സമ്മേളനം എറണാകുളത്ത് നടന്നു. രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലെ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സമ്മേളനത്തില്‍, ഗ്ലോബല്‍ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റും, ഡല്‍ഹി പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി സൗത്ത് ഇന്ത്യന്‍സെല്‍ സംസ്ഥാന ചെയര്‍മാനുമായ രാജീവ് ജോസഫ് അധ്യക്ഷത വഹിച്ചു. കേരള കോണ്‍ഗ്രസ് (എം) സംസ്ഥാന കമ്മിറ്റി മെമ്പര്‍ ജോസി പി. ജോസഫ് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. ഇന്ത്യയുടെ മതേതരത്വവും ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് രാജ്യത്തെ മുഴുവന്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കും സമര്‍പ്പിക്കുന്ന പ്രമേയത്തിന്റെ ജില്ലാതല സിഗ്‌നേച്ചര്‍ ക്യാമ്പയിന്‍, ഫോര്‍വേഡ് ബ്ലോക്ക് എറണാകുളം ജില്ലാ സെക്രട്ടറി ബൈജു മേനച്ചേരി ഉത്ഘാടനം ചെയ്തു.
‘ഇ.വി.എം ഛോടോ ബാലറ്റ് ലാവോ’ എന്ന മുദ്രാവാക്യവുമായി ഇലക്ഷന്‍ കമ്മീഷന്‍ ഓഫിസിലേക്ക് നടത്തുന്ന ‘ബാലറ്റ് മാര്‍ച്ച്’ സംഘാടക സമിതി രൂപീകരണത്തിന്റെ ഉദ്ഘാടനം, എന്‍.സി.പി ദേശീയ മൈനോരിറ്റി വിഭാഗം സെക്രട്ടറി കുര്യന്‍ എബ്രഹാം നിര്‍വ്വഹിച്ചു. കേരള കോണ്‍ഗ്രസ് പ്രൊഫഷണല്‍ ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. മിലിന്‍ഡ് തോമസ് തേമാലില്‍, പിറവം മുനിസിപ്പാലിറ്റി മുന്‍ ചെയര്‍മാന്‍ സാബു കെ.ജേക്കബ്, തൃണമൂല്‍ കോണ്‍ഗ്രസ് എറണാകുളം ജില്ലാ പ്രസിഡന്റ് വിജു ജോയ് പാലത്തിങ്കല്‍, കേരള കോണ്‍ഗ്രസ് (എം) എറണാകുളം ജില്ലാ കമ്മിറ്റി മെമ്പര്‍ ചാണ്ടി വൈ.സി, ഗ്ലോബല്‍ ഇന്ത്യന്‍ അസോസിയേഷന്‍ സ്ഥാപക മെമ്പര്‍മാരായ ഡേവിസ് ഇ.കെ, ഒ. എന്‍ തങ്കച്ചന്‍, ബെന്‍സന്‍ സാമൂവല്‍, ജി.ഐ.എ കോ-ഓര്‍ഡിനേറ്റര്‍മ്മാരായ ജിന്‍സി ജേക്കബ്, മായ തമ്മനം എന്നിവര്‍ പ്രസംഗിച്ചു. വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികളോടൊപ്പം, കോണ്‍ഗ്രസ് സേവാദള്‍ നേതാക്കളും ഐ.എന്‍.ടി.യു.സി നേതാക്കളും പരിപാടിയില്‍ പങ്കെടുത്തു.