ലോക ക്ഷയരോഗ ദിനാചരണം സംഘടിപ്പിച്ചു

ലോക ക്ഷയരോഗ ദിനാചരണം സംഘടിപ്പിച്ചു

കോഴിക്കോട്: ആരോഗ്യ വകുപ്പിന്റേയും ജില്ലാ ക്ഷയരോഗ കേന്ദ്രത്തിന്റേയും ആഭിമുഖ്യത്തില്‍ ലോക ക്ഷയരോഗ ദിനാചരണം സംഘടിപ്പിച്ചു. ‘അതേ, നമുക്ക് ക്ഷയരോഗത്തെ തു’ച്ചുനീക്കാം’ എന്ന സന്ദേശമുയര്‍ത്തി സംഘടിപ്പിച്ച പരിപാടി മേയര്‍ ഡോ. ബീന ഫിലിപ് ഉദ്ഘാടനം ചെയ്തു. 2025-ഓടെ ക്ഷയരോഗം രാജ്യത്ത് നിന്ന് തുടച്ചുനീക്കുന്നതിന് വേണ്ടിയുള്ള ദൗത്യത്തില്‍ എല്ലാവിഭാഗം ആളുകളുടേയും പങ്കാളിത്തം അത്യാവശ്യമാണ്, എങ്കിലേ ക്ഷയരോഗ മുക്ത കേരളം എന്ന ലക്ഷ്യം നമുക്ക് കൈവരിക്കാന്‍ സാധിക്കുകയുള്ളൂവെന്ന് മേയര്‍ പറഞ്ഞു. ആരോഗ്യകരമായ ജീവിത രീതികള്‍ സ്വീകരിച്ച് ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ എല്ലാവരും പ്രത്യേകം ശ്രദ്ധിക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ചടങ്ങില്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ.എ.പി ദിനേശ് കുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ടിബി സെന്റര്‍ കണ്‍സള്‍ട്ടന്റ് ഡോ.ജലജാമണി ലോക ക്ഷയരോഗദിന സന്ദേശം നല്‍കി. ജില്ലാ ടിബി കേന്ദ്രത്തിന് സംഭാവന ചെയ്ത ശുചിത്വ കിറ്റുകള്‍ ആരോഗ്യ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ഡോ.എസ് ജയശ്രീ ഇന്ത്യന്‍ റെഡ്‌ക്രോസ് സൊസൈറ്റി സെക്രട്ടറി കെ.ദീപുവില്‍ നിന്ന് ഏറ്റുവാങ്ങി.

ജില്ലാ ടിബി ഓഫിസര്‍ ഡോ. ടി.സി അനുരാധ, ഡിവിഷന്‍ കൗണ്‍സിലര്‍ ടി.റെനീഷ്, കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചെസ്റ്റ് ഡിസീസ് മേധാവി ഡോ.കെ.പി സൂരജ്, കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം മോധാവി ഡോ.ഡി.അസ്മ റഹീം, ഐ.എം.എ കോഴിക്കോട് ജില്ലാ പ്രസിഡന്റ് ബി. വേണുഗോപാലന്‍, കേരള പ്രൈവറ്റ് ഹോസ്പിറ്റല്‍ അസോസിയേഷന്‍ പ്രസിഡന്റ് മിലി മോണി, ജില്ലാ ടിബി ഫോറം പ്രസിഡന്റ് ശശി കുമാര്‍ ചേളന്നൂര്‍, ജില്ലാ മാസ് മീഡിയ ഓഫിസര്‍ കെ. മുഹമ്മദ് മുസ്തഫ തുടങ്ങിയവര്‍ സംസാരിച്ചു.

പരിപാടിയുടെ ഭാഗമായി ക്ഷയരോഗ പ്രതിരോധത്തെ കുറിച്ച് പ്രശസ്ത മാന്ത്രികന്‍ രാജീവ് മേമുണ്ടയുടെ മാജിക് ഷോ, വിദ്യാര്‍ഥികളുടെ സംഗീത ശില്‍പം, വീഡിയോ-പോസ്റ്റര്‍ പ്രദര്‍ശനം എന്നിവ നടന്നു. ജനപ്രതിനിധികള്‍, ആരോഗ്യപ്രവര്‍ത്തകര്‍, വിവിധ സന്നധ സംഘടനാ പ്രതിനിധികള്‍, വിവിധ ലക്ഷ്യാധിഷ്ടിഠിത സംഘങ്ങളിലും സ്വകാര്യ ആതുര സേവന മേഖലകളിലും പ്രവര്‍ത്തിക്കുന്നവര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

Share

Leave a Reply

Your email address will not be published. Required fields are marked *