പനജി: ഇന്‍ഡോ-അറബ് കോണ്‍ഫെഡറേഷന്‍ കൗണ്‍സില്‍ ഗ്ലോബല്‍ എന്‍.ആര്.ഐ മീറ്റ് ഗോവ ഇന്റര്‍നാഷണല്‍ കണ്വെന്ഷന് സെന്ററില്‍ നടത്തി. ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍പിള്ള ഉദ്ഘാടനവും അവാര്‍ഡ് സമര്‍പ്പണവും നടത്തി. പഞ്ചായത്ത് ആന്റ് ട്രാന്‍സ്പോര്‍ട്ട് മന്ത്രി മൗവിന് ഗോഡിനോ മുഖ്യാതിഥിയായിരുന്നു. ഐ.എ.സി.സി ഗ്ലോബല്‍ പ്രസിഡന്റ് എന്‍.കെ ഭൂപേഷ്ബാബു അധ്യക്ഷത വഹിച്ചു.
പവിഴം ഗ്രൂപ്പ് ചെയര്മാന് എന്‍.പി ജോര്‍ജ്, എമിറേറ്റ്സ് സ്റ്റീല്‍ ട്യൂബ്സ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ് ഡയരക്ടര്‍ സി.ബി.വി സിദ്ദീഖ്, ജീവകാരുണ്യപ്രവര്‍ത്തകന്‍ നാസര്‍മാനു, സാമൂഹിക-സാംസ്കാരിക പ്രവര്ത്തകന് രാജു നമ്പ്യാര്‍ എന്നിവര്‍ പുരസ്കാരങ്ങള്‍ ഏറ്റുവാങ്ങി. ഇന്‍ഡോ-അറബ് കോണ്‍ഫെഡറേഷന്‍ കൗണ്‍സിലിന്റെ ഭവന നിര്‍മാണ പദ്ധതിയുടെ രൂപരേഖ ഗവര്‍ണര്‍, സ്വാമി രാജന് എടയാടിക്ക് നല്കി പ്രകാശനം ചെയ്തു. മലയാള വാണിജ്യം പീപ്പിള്‍സ് റിവ്യൂ സ്പെഷ്യല്‍ പതിപ്പുകള്‍ ചടങ്ങില്‍ പ്രകാശനം ചെയ്തു. ജനറല്‍ സെക്രട്ടറി ആറ്റക്കോയ പള്ളിക്കണ്ടി, ഗ്ലോബല്‍ പ്രസിഡന്റ് എം.വി കുഞ്ഞാമു,ഓര്‍ഗനൈസിങ് സെക്രട്ടറി കോയട്ടി മാളിയേക്കല്‍ പ്രസംഗിച്ചു.