കോഴിക്കോട്: കേന്ദ്ര സര്‍ക്കാര്‍ അനുവര്‍ത്തിച്ചുവരുന്ന കര്‍ഷകദ്രോഹ നയങ്ങള്‍ക്കെതിരേ ജനതാദള്‍ എസ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ബി.എസ്.എന്‍.എല്‍ ഓഫിസിന് മുന്നില്‍ ധര്‍ണ നടത്തി. മുന്‍ മന്ത്രി സി.കെ നാണു ധര്‍ണ സമരം ഉദ്ഘാടനം ചെയ്തു. കാര്‍ഷിക ഉല്‍പന്നങ്ങളുടെ ഇറക്കുമതിയിലുള്ള നിയന്ത്രണം എടുത്തു കളയുകയും ഇറക്കുമതിയെ കുത്തകള്‍ക്ക് വേണ്ടി പ്രോത്സാഹിപ്പിക്കുകയും, ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ വഴി വിദേശ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കുന്നതിന് ആവശ്യമായ പ്രോത്സാഹനങ്ങള്‍ നല്‍കുകയും, കര്‍ഷകര്‍ക്ക് അവകാശപ്പെട്ട സബ്‌സിഡികള്‍ നിര്‍ത്തലാക്കുകയും രാജ്യത്ത് ഉല്‍പാദിപ്പിക്കുന്ന കാര്‍ഷിക ഉത്പന്നങ്ങളുടെ വില ഗണ്യമായ രീതിയില്‍ കുറയുകയും ചെയ്യുന്ന സാഹചര്യത്തില്‍ രാജ്യത്തിന്റെ നെടുംതൂണായി പ്രവര്‍ത്തിക്കേണ്ട കര്‍ഷകര്‍ കൂട്ടത്തോടെ ആത്മഹത്യ ചെയ്യുന്ന സാഹചര്യമാണ് രാജ്യത്ത് നിലനില്‍ക്കുന്നതെന്ന് സി.കെ നാണു അഭിപ്രായപ്പെട്ടു.
കാര്‍ഷികോല്‍പ്പന്നങ്ങളുടെ ഇറക്കുമതി അവസാനിപ്പിക്കുക, കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് താങ്ങുവില വര്‍ധിപ്പിക്കുക, പാചക വാതക ഗ്യാസിന്റെ വില കുറക്കുക, കേരളത്തോട് കാണിക്കുന്ന കേന്ദ്ര അവഗണന അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ജനതാദള്‍ എസ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ബി.എസ്.എന്‍ .എല്‍ ഓഫീസിനു മുന്നില്‍ ധര്‍ണ സംഘടിപ്പിച്ചത്. ജനതാദള്‍ എസ് ജില്ലാ പ്രസിഡന്റ് കെ.കെ അബ്ദുല്ല ,അധ്യക്ഷത വഹിച്ചു. കെ.ലോഹ്യ, അസീസ് മണലൊടി, പി.ടി ആസാദ്, കെ.എന്‍ അനില്‍കുമാര്‍ , റഷീദ് മുയിപ്പോത്ത്, ടി.എന്‍.കെ ശശീന്ദ്രന്‍ , പി.പി മുകുന്ദന്‍ വി. എം ആഷിക്, പി.കെ കബീര്‍, ബിജു കായക്കൊടി, അഡ്വ. ജയകുമാര്‍ , ലൈല, ബാലഗോപാലന്‍എന്നിവര്‍ സംസാരിച്ചു. എന്‍.കെ സജിത്ത്, ടി.എ അസീസ്, അഡ്വ. ജയകുമാര്‍ , അഡ്വ. ബെന്നി ജോസഫ് , കെ.പി അബൂബക്കര്‍ , എന്‍.എസ് കുമാര്‍, കെ.കെ രവീന്ദ്രന്‍ , ഗോള്‍ഡന്‍ ബഷീര്‍, കെ.പ്രകാശന്‍, അഷറഫ്.പി, മുഹമ്മദ് അലി, ദിനേശ് കാപ്പുങ്കര, ബീരാന്‍ കുട്ടി, റുഫാസ്, സി.കെ സുധീര്‍ എന്നിവര്‍ ധര്‍ണക്ക് നേതൃത്വം നല്‍കി.