വനിതാ ജീവനക്കാര്‍ക്ക് വി.കെ.സി ഗ്രൂപ്പിന്റെ ആദരം

വനിതാ ജീവനക്കാര്‍ക്ക് വി.കെ.സി ഗ്രൂപ്പിന്റെ ആദരം

കോഴിക്കോട്: പതിറ്റാണ്ടിലേറെ കാലമായി സേവനം തുടരുന്ന വനിതാ ജീവനക്കാര്‍ക്ക് വി.കെ.സി ഗ്രൂപ്പിന്റെ പ്രത്യേക ആദരം. ലോക വനിതാ ദിനത്തോടനുബന്ധിച്ചാണ് 232ഓളം വനിതാ ജീവനക്കാരെ വി.കെ.സി ഗ്രൂപ്പ് ചെയര്‍മാന്‍ വി.കെ.സി മമ്മദ് കോയ ആദരിച്ചത്. പത്തു വര്‍ഷത്തിലേറെ കാലമായി സേവനം ചെയ്യുന്ന 139 വനിതാ ജീവനക്കാര്‍ക്ക് കമ്പനി പ്രത്യേക ഉപഹാരങ്ങള്‍ നല്‍കി. കമ്പനിയുടെ വളര്‍ച്ചയില്‍ നിര്‍ണായ പങ്കുവഹിച്ച വനിതാ ജീവനക്കാരുടെ സേവനത്തിനുള്ള അംഗീകാരമായാണ് പരിപാടി സംഘടിപ്പിച്ചത്. മാനേജിങ് ഡയരക്ടര്‍ വി.കെ.സി റസാക്ക് അധ്യക്ഷത വഹിച്ചു.

വര്‍ഷങ്ങളായി വി.കെ.സി ഗ്രൂപ്പിനൊപ്പമുള്ള വനിതാ ജീവനക്കാരേയും അവരുടെ സമര്‍പ്പിത സേവനങ്ങളേയും ആദരിക്കുന്നതിലൂടെ തൊഴിലിടങ്ങളില്‍ വനിതകള്‍ക്ക് പ്രോത്സാഹനവും അവസരങ്ങളും ഒരുക്കുന്നുവെന്നതില്‍ ഏറെ അഭിമാനമുണ്ടെന്ന് വി.കെ.സി ഗ്രൂപ്പ് ചെയര്‍മാന്‍ വി.കെ.സി മമ്മദ് കോയ പറഞ്ഞു. പതിറ്റാണ്ടുകളായി ഇത്രയധികം വനിതാ ജീവനക്കാര്‍ വി.കെ.സി കുടുംബത്തിനൊപ്പമുള്ളത് വലിയ നേട്ടവും പ്രചോദനവുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പാദരക്ഷാ ഉല്‍പ്പാദന രംഗത്ത് വി.കെ.സി ഗ്രൂപ്പിനെ മുന്നിലെത്തിക്കാന്‍ കഠിനാധ്വാനവും സമര്‍പ്പിത സേവനവും ചെയ്തവരാണ് വനിതാ ജീവനക്കാര്‍. ദീര്‍ഘകാലം ഈ ജിവനക്കാര്‍ വി.കെ.സിയുടെ കൂടെയുണ്ടെന്നത് വലിയ അഭിമാനമാണ്. കമ്പനിയുടെ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും കൂടെയുള്ള ഇവരുടെ വളര്‍ച്ചയ്ക്കും തങ്ങള്‍ സവിശേഷ ശ്രദ്ധ നല്‍കിവരുന്നുണ്ടന്ന് വി.കെ.സി റസാക്ക് പറഞ്ഞു.

വനിതാ ദിനാഘോഷത്തിന്റെ ഭാഗമായി നടന്ന പരിപാടിയില്‍ ‘തുല്യതയെ അംഗീകരിക്കുക’ എന്ന വിഷയത്തില്‍ വനിതാജീവനക്കാര്‍ക്കായി ക്ലാസും സംഘടിപ്പിച്ചു. മുഖ്യാതിഥിയായ നിഷ സോമന്‍ (റിലേഷന്‍ഷിപ്പ് കോച്ച്, ഫാമിലി കൗണ്‍സിലര്‍, എച്ച്.ആര്‍.ഡി ട്രെയിനര്‍) നേതൃത്വം നല്‍കി. ഡയരക്ടര്‍മാരായ എം.എ പ്രേംരാജ്, കെ.സി ചാക്കോ, പി. അസീസ്, എച്ച്.ആര്‍ ഹെഡ് വിനോദ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *