യൂണിവേഴ്‌സല്‍ റിക്കോര്‍ഡ് ഫോറം അവാര്‍ഡ് സമര്‍പ്പണം നടത്തി

യൂണിവേഴ്‌സല്‍ റിക്കോര്‍ഡ് ഫോറം അവാര്‍ഡ് സമര്‍പ്പണം നടത്തി

ശ്രദ്ധേയമായി കൊല്‍ക്കത്തയിലെ വേള്‍ഡ് ഐ.ടി ടാലന്റ് ഷോ

കോഴിക്കോട്: യൂണിവേഴ്‌സല്‍ റിക്കോര്‍ഡ് ഫോറം ഏര്‍പ്പെടുത്തിയ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡും മാധ്യമ അവാര്‍ഡും ജേതാക്കള്‍ ഏറ്റുവാങ്ങി. കൊല്‍ക്കത്തയില്‍ ഈസ്റ്റേണ്‍ മെട്രൊപൊളിറ്റന്‍ ക്ലബില്‍ നടന്ന വേള്‍ഡ് ഐ.ടി ടാലന്റ് ഷോയില്‍ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് ഫറോക്ക് കരുവന്‍തുരത്തി സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.എം ബഷീറും മാധ്യമ പുരസ്‌ക്കാരം ജീവന്‍ ടി.വി റീജിയണല്‍ ചീഫ് അജീഷ് അത്തോളിയും യൂ.ആര്‍.എഫ് സി.ഇ.ഒ സുവോദീപ് ചാറ്റര്‍ജിയില്‍ നിന്നും ഏറ്റുവാങ്ങി.

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള വ്യത്യസ്ത മേഖലകളില്‍ കഴിവ് തെളിയിച്ച യൂണിവേഴ്‌സല്‍ റിക്കോര്‍ഡ് ഫോറം അംഗീകാരം നേടിയവരാണ് ഈസ്റ്റേണ്‍ മെട്രോപൊളിറ്റന്‍ ക്ലബ് വേദിയില്‍ സംഗമിച്ചത്. സംഗമം സ്വാമി പരാമാദ്മ മഹാരാജ് ഉദ്ഘാടനം ചെയ്തു. മുന്‍ കേന്ദ്രമന്ത്രിയും എം.എല്‍.എയുമായ മദന്‍ മിത്ര മുഖ്യാതിഥിയായി. തുടര്‍ന്ന് എന്‍.കെ ലത്തീഫ് , സലിം പടവണ്ണ, അനൂപ് ഉപാസന ഉള്‍പ്പെടെ 30ഓളം റിക്കോര്‍ഡ് നേടിയവര്‍ സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. യൂ.ആര്‍.എഫ് ചീഫ് എഡിറ്റര്‍ സുനില്‍ ജോസഫ് , സാമൂഹിക പ്രവര്‍ത്തകന്‍ കോഹിനൂര്‍ മജുംദര്‍ തുടങ്ങിയവര്‍ സന്നിഹിതരായി.

Share

Leave a Reply

Your email address will not be published. Required fields are marked *