തലശ്ശേരി: മികവുറ്റ ലൈബ്രറി പ്രവര്‍ത്തനങ്ങളോടൊപ്പം വൈവിധ്യവും മാതൃകാപരവുമായ കലാസാംസ്കാരിക പ്രവര്‍ത്തനങ്ങളും നിരന്തരം സംഘടിപ്പിക്കുന്ന സ്പോര്‍ട്ടിങ്ങ് യൂത്ത്സ് ലൈബ്രറിയുടെ കര്‍മ വീഥികള്‍ നേരിട്ടറിയാന്‍ ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെ സാംസ്കാരിക പഠന സംഘമെത്തി. നൂതന ആശയങ്ങള്‍ നടപ്പാക്കുന്ന ഗ്രന്ഥശാലകള്‍ സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായാണ് 21 അംഗ സംഘം ലൈബ്രറി സന്ദര്‍ശിച്ചത്. മൂന്ന് നിലകളിലായി പ്രവര്‍ത്തിക്കുന്ന അതിവിശാലമായ ലൈബ്രറിയും, ആര്‍ട്ട് ഗാലറികളും, കലാപഠന ശാലകളുമെല്ലാം സംഘത്തെ ഏറെ ആകര്‍ഷിച്ചു.
പ്രമുഖ ചിത്രകാരനും, ലൈബ്രറി പ്രസിഡന്റുമായ കെ.കെ മാരാര്‍, സെക്രട്ടറി സീതാനാഥ്, ലൈബ്രേറിയന്‍ വി.പി.കെ സംഗീത, എസ്.നമ്പീശന് എന്നിവര്‍ ലൈബ്രറി പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.കെ.വിജയന്, പ്രസിഡന്റ് മുകുന്ദന് മഠത്തില്‍, പവിത്രന് മൊകേരി, ടി.കെ ഷാജ്, ചലച്ചിത്ര താരം സുശീല്‍ കുമാര്‍ തിരുവങ്ങാട് , മുന്‍ നഗരസഭാ അധ്യക്ഷന്മാരായ എം.വി മുഹമ്മദ് സലിം , പി.കെ ആശ സംസാരിച്ചു. ലൈബ്രറിയുടെ കലാവിഭാഗമായ ശ്യാമ അവതരിപ്പിച്ച തിരുവാതിരയും ഗാനസന്ധ്യയും ഏറെ ഹൃദ്യമായി. ഗായകരായ രശ്മി ദിനേശ്, കവിതാ മഹേന്ദ്രന്, ഡോ.ഷീജ രാധാകൃഷ്ണന്, ജയദേവ്, മനോജ് കുമാര്‍, മഹേന്ദ്രന്, അനീഷ് സിംഫണി, എന്നിവര്‍ നേതൃത്വം നല്കി.