കോഴിക്കോട്: മാപ്പിളപ്പാട്ട് രംഗത്ത്‌നിന്ന് മറഞ്ഞുപോയ മഹാപ്രതിഭകളുടെ സംഭാവനകളെ പൊതുസമൂഹത്തിന് പരിചയപ്പെടുത്തുന്ന ഇശല്‍വസന്തം പ്രോഗ്രാം തയ്യാറായി വരികയാണെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇന്ന് മാപ്പിളപ്പാട്ടിന്റെ മുന്‍നിരയിലുള്ള ഗായികാ-ഗായകന്മാരിലൂടെയാണ് ഇശല്‍വസന്തം പ്രേക്ഷകരിലേക്കെത്തുക.
പ്രമുഖ മാപ്പിളപ്പാട്ട് നിരൂപകന്‍ ഫൈസല്‍ എളേറ്റില്‍, പ്രശസ്ത ഗായകരായ കണ്ണൂര്‍ ഷരീഫ്, വിളയില്‍ ഫസീല, മാപ്പിളപ്പാട്ടിനൊപ്പം ചലച്ചിത്രഗാന രംഗത്തും കൈയ്യൊപ്പ് ചാര്‍ത്തിയ ബാപ്പു വാവാട്, ഷമീര്‍ഷര്‍വാനി, ശംസുദീന്‍ നെല്ലറ, ഇഖ്ബാല്‍ മാര്‍ക്കോണി തുടങ്ങിയവരും പരസ്യരംഗത്തെ പ്രമുഖ സാന്നിധ്യമായ ബെയ്‌സിക് അഡവര്‍ടൈസിങ്, ഇ.സി.എച്ച് എന്നീ സ്ഥാപനങ്ങളാണ് പരിപാടിക്ക് ചുക്കാന്‍ പിടിക്കുന്നത്. ദൃശ്യമാധ്യമത്തിലൂടെ ഇശല്‍വസന്തം ആറുമാസകാലം പ്രേക്ഷകര്‍ക്ക് ആസ്വദിക്കാനാവുമെന്നവര്‍ കൂട്ടിച്ചേര്‍ത്തു. വാര്‍ത്താസമ്മേളനത്തില്‍ ഫൈസല്‍ എളേറ്റില്‍, കണ്ണൂര്‍ ഷരീഫ്, വിളയില്‍ ഫസീല, ബാപ്പു വാവാട്, ഷമീര്‍ ഷര്‍വാനി എന്നിവര്‍ പങ്കെടുത്തു.