ഹെൽപ്പിങ് ഹാന്റ്സ് ചാരിറ്റബിൾ ട്രസ്റ്റിന്റെ റീഹാബിറ്റ് വാര്‍ഷിക സംഗമം നടത്തി

ഹെൽപ്പിങ് ഹാന്റ്സ് ചാരിറ്റബിൾ ട്രസ്റ്റിന്റെ റീഹാബിറ്റ് വാര്‍ഷിക സംഗമം നടത്തി

കോഴിക്കോട്: അപകടത്തെ തുടര്‍ന്ന് നട്ടെല്ലിന് ക്ഷതമേറ്റ് ചികിത്സയിലുള്ളവരും രോഗത്തെ അതിജീവിക്കുന്നവരും വെള്ളിമാട്കുന്ന് ജെ.ഡി.ടി ഓഡിറ്റോറിയത്തില്‍ ഒത്തു കൂടി. നിര്‍ധന രോഗികള്‍ക്ക് മരുന്നും ചികിത്സയും നല്‍കി സേവന രംഗത്ത് രണ്ടര പതിറ്റാണ്ടിലേറെയായി മെഡിക്കല്‍ കോളേജ് ആശുപത്രി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പിങ് ഹാന്റ്‌സ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ന്യൂറോ റിഹാബ് പദ്ധതിയായ റീഹാബിറ്റിന്റെ വാര്‍ഷിക സംഗമവേദിയി യില്‍ പങ്കെടുത്തവര്‍ പങ്കുവെച്ച അനുഭവങ്ങള്‍ രോഗാവസ്ഥ നേരിടുന്നവര്‍ക്ക് ആശ്വാസമായി. ദുബൈ ഫാത്തിമ ഹെല്‍ത്ത് ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ.കെ.പി ഹുസൈന്‍ ഉദ്ഘാടനം ചെയ്തു.

ട്രസ്റ്റിന്റെ കീഴില്‍ 10 ഏക്കറില്‍ ഒരുങ്ങുന്ന കേരള ന്യൂറോ റീഹാബ് ഇന്‍സ്റ്റിറ്റ്യൂട്ട് അന്താരാഷ്ട നിലവാരത്തിലുള്ള ഗവേഷണ കേന്ദ്രമായി മാറ്റുമെന്ന് അദ്ദേഹം പറഞ്ഞു. സ്വാഗതസംഘം ചെയര്‍മാന്‍ കെ.പി ഹനീഫ അധ്യക്ഷത വഹിച്ചു. പ്രഗത്ഭ മോട്ടിവേഷന്‍ പ്രഭാഷകന്‍ പി.എം.എ ഗഫൂര്‍ സംവദിച്ചു. നാഡി സംബന്ധമായ അസുഖങ്ങള്‍ വന്നവര്‍ ശ്രദ്ധിക്കേണ്ട കുറിപ്പുകള്‍ അടങ്ങിയ പുസ്തകം ഡോ.ബീന ഹുസൈന്‍ പ്രകാശനം ചെയ്തു. പി.കെ ഗ്രൂപ്പ് ചെയര്‍മാന്‍ പി.കെ അഹമ്മദ്, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിന്‍ ഡയരക്ടര്‍ ഡോ. അന്‍വര്‍ ഹുസൈന്‍, റീഹാബിറ്റ് കെയര്‍ ഹോം ചീഫ് ഫിസിയാട്രിസ്റ്റ് ഡോ.എ. അഫ്ര ആയിഷ, ബ്രിട്‌കോ ഗ്രൂപ്പ് ചെയര്‍മാന്‍ സുധീര്‍ ചെറുവാടി, ഇഖ്റാ ഹോസ്പിറ്റല്‍ ഡയരക്ടര്‍ പി.സി അന്‍വര്‍, മാനേജ്മന്റ് ട്രെയ്‌നര്‍ പി.കെ ആഷിഖ്, ബഷീര്‍ മമ്പുറം എന്നിവര്‍ പ്രസംഗിച്ചു. ട്രസ്റ്റ് പ്രസിഡന്റ് കെ.വി നിയാസ് സ്വാഗതവും റീഹാബിറ്റ് സി.ഇ.ഒ മിറാഷ് നന്ദിയും പറഞ്ഞു.

108 പേരെയാണ് റീഹാബിറ്റ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ട്രസ്റ്റ് സൗജന്യമായി ചികിത്സിക്കുന്നത്. 60 പേരെ ഒരു വര്‍ഷത്തിനുള്ളില്‍ മുന്നോട്ടുള്ള ജീവിതത്തിന് പ്രാപ്തരാക്കി. നിലവില്‍ 48 പേരുടെ ചികിത്സ പദ്ധതിയിലൂടെ തുടരുന്നതായി ട്രസ്റ്റ് പ്രസിഡന്റ് കെ.വി നിയാസ് പറഞ്ഞു. ഭിന്നശേഷിക്കാരുടെ പുനരധിവാസ കേന്ദ്രമായ പുളിക്കല്‍ എബിലിറ്റി ഫൗണ്ടേഷനിലേയും ഭിന്നശേഷി കൂട്ടായ്മയായ മലപ്പുറം കൊമ്പന്‍സിലേയും കലാകാരന്മാരുടെ കലാപരിപാടികള്‍ അരങ്ങേറി.

 

Share

Leave a Reply

Your email address will not be published. Required fields are marked *