കോഴിക്കോട്: വാസ്തുശാസ്ത്രത്തില്‍ കേന്ദ്രഗവണ്മെന്റ് അംഗീകാരമുള്ള NACTET സര്‍ട്ടിഫിക്കറ്റോടുകൂടി വാസ്തു കണ്‍സല്‍ട്ടന്റായി പ്രവര്‍ത്തിക്കാന്‍ തയ്യാറുള്ളവര്‍ക്ക് വാസ്തുഭാരതി വേദിക് റിസര്‍ച്ച് അക്കാദമി അവസരമൊരുക്കുന്നു. വാസ്തുവിദഗ്ധനാവാനുള്ള വണ്‍ ഇയര്‍ ഡിപ്ലോമ കോഴ്സ് ആഗസ്ത് 15 മുതല്‍ ആരംഭിക്കുന്നു. കേരളത്തിലും വിദേശങ്ങളിലുമുള്ള മലയാളികളുടെ സൗകര്യാര്‍ത്ഥം ഓഫ്ലൈനിലും ഓണ്‍ലൈനിലും ഈ പഠനപരിശീന ക്ലാസില്‍ പങ്കെടുക്കാവുന്നതാണ്.
കഴിഞ്ഞ കുറെ കാലമായി വാസ്തുശാസ്ത്രത്തിന്റെ പ്രാഥമിക പഠനം ജാതിമതഭേദമില്ലാതെ തികച്ചും സൗജന്യമായി ജനങ്ങളിലേക്കെത്തിച്ചു കൊണ്ടിരിക്കുന്ന വാസ്തുഭാരതി വേദിക് റിസര്‍ച്ച് അക്കാദമിയുടെ നേതൃത്വത്തില്‍ ഇതിനകം അനേകം പേര് വാസ്തുശാസ്ത്രത്തില്‍ പ്രാവീണ്യം നേടുകയും വാസ്തു കണ്‍സല്‍ട്ടന്റായി ജോലി ചെയ്തുവരുന്നതായും അക്കാദമി അധികൃതര്‍ വ്യക്തമാക്കുന്നു.
ദക്ഷിണേന്ത്യയിലെ പ്രമുഖ വാസ്തു ആചാര്യനും സയന്റിഫിക് വാസ്തു വിദഗ്ധനുമായ ഡോ.നിശാന്ത് തോപ്പില്‍ MPhil, PhD യുടെ നേതൃത്വത്തിലാണ് വാസ്തുവിദഗ്ധനാവാനുള്ള ഒരു വര്‍ഷ ഡിപ്ലോമ കോഴ്സ് നടക്കുക. വാസ്തുശാസ്ത്രത്തിന്റെ ആധികാരിക പൗരാണിക ഗ്രന്ഥങ്ങളായ മാനസാരം, മയമതം, മനുഷ്യാലയ ചന്ദ്രിക ബ്രഹ്മാണ്ഡപുരാണം തുടങ്ങിയവയെ അധികരിച്ചുള്ള ഒരു സിലബസ്സാണ് വാസ്തു ഭാരതി ഡിപ്ലോമ കോഴ്സിലുള്ളത്. കൂടുതല്‍ വിവരങ്ങള്‍ക്കും മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നതിനും ബന്ധപ്പെടുക. – 8075262009.