കവിയരങ്ങും പുസ്തകങ്ങളുടെ  കവർ പ്രകാശനവും നടത്തി

കവിയരങ്ങും പുസ്തകങ്ങളുടെ കവർ പ്രകാശനവും നടത്തി

കോഴിക്കോട്: പീപ്പിൾസ് റിവ്യൂ പബ്ലിക്കേഷൻസിന്റെ ആഭിമുഖ്യത്തിൽ കവിയരങ്ങും, പബ്ലിക്കേഷൻസ് പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങളുടെ കവർ പ്രകാശനവും നടത്തി. പീപ്പിൾസ് റിവ്യൂ ഓഫീസിൽ നടന്ന ചടങ്ങ് കവി പി.പി.ശ്രീധരനുണ്ണി ഉദ്ഘാടനം നിർവ്വഹിച്ചു. ഗിരീഷ് ആമ്പ്ര അധ്യക്ഷത വഹിച്ചു. പീപ്പിൾസ്‌റിവ്യൂ 16-ാം വാർഷികാഘോഷ ലോഗോ പ്രകാശനം ഇൻഡോ-അറബ് കോൺഫെഡറേഷൻ ഗ്ലോബൽ പ്രസിഡണ്ട് എം.വി.കുഞ്ഞാമു നിർവ്വഹിച്ചു. പി.ഗംഗാധരൻ നായർ മുഖ്യ പ്രഭാഷണം നടത്തി. ആർ.ജയന്ത് കുമാർ മുഖ്യാതിഥിയായിരുന്നു. കവികളായ സുരേഷ് പാറപ്രം, വിജു വി.രാഘവ്, ജോബി മാത്യു, ബിജു ടി.ആർ.പുത്തഞ്ചേരി, സുബീഷ് അരിക്കുളം, റഹീം പുഴയോരത്ത്, മോഹനൻ പുതിയോട്ടിൽ, ലിംസി ആന്റണി, ശ്രുതി വൈശാഖ്,  ഈപ്പൻ.പി.ജെ, എൻ.എസ്.മേരി കൊട്ടുപ്പള്ളി, സരസ്വതി ബിജു എന്നിവർ കവിതകൾ അവതരിപ്പിച്ചു.
ടി.പി.വാസു, രാമദാസ് വേങ്ങേരി, സി.പി.എം.അബ്ദുറഹിമാൻ ആശംസകൾ നേർന്നു. എഴുത്തുകാരായ ഉസ്മാൻ ഒഞ്ചിയം എസ്.കെ. ആശുപത്രിയിലാണ്(ചെറുകഥാസമാഹാരം), ലക്ഷ്മി വാകയാട് ഇലയും മുള്ളും കണ്ടുമുട്ടിയപ്പോൾ (കവിതാ സമാഹാരം), ജോസഫ് പൂതക്കുഴി കാഴ്ചകൾക്കപ്പുറം(ലേഖന സമാഹാരം), ടി.ടി.കണ്ടൻകുട്ടി നൊമ്പരപ്പൂക്കൾ (നോവൽ), എം.എം.ഗോപാലൻ നിലയ്ക്കാത്ത കണ്ണുനീർ (ചെറുകഥാ സമാഹാരം) എന്നിവയാണ് പീപ്പിൾസ് റിവ്യൂ പബ്ലിക്കേഷൻസ് പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങൾ.
ചടങ്ങിൽ പീപ്പിൾസ് റിവ്യൂ പത്രാധിപർ പി.ടി.നിസാർ സ്വാഗതവും. ജന.മാനേജർ പി.കെ.ജയചന്ദ്രൻ നന്ദിയും പറഞ്ഞു.
Share

Leave a Reply

Your email address will not be published. Required fields are marked *