ഗാന്ധി ജയന്തി ആഘോഷിച്ചു

ഗാന്ധി ജയന്തി ആഘോഷിച്ചു

ന്യൂ മാഹി: പെരിങ്ങാടി ശ്രീ കാഞ്ഞിരമുള്ള പറമ്പ് ഭഗവതി ക്ഷേത്രം ഗംഗാധരൻ മാസ്റ്റർ സ്മാരക വായനശാല ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ ഗാന്ധി ജയന്തി ദിനത്തിൽ പുഷ്പാർച്ചന, ഗാന്ധി അനുസ്മരണം, പരിസരശുചീകരണം എന്നിവ നടന്നു. വായന ശാല പ്രസിഡന്റ് സി വി രാജൻ പെരിങ്ങാടി ഗാന്ധി അനുസ്മരണം നടത്തി. പി കെ സതീഷ് കുമാർ, ഹരീഷ്ബാബു എന്നിവർ സംസാരിച്ചു. ടി സന്തോഷ്, രൂപേഷ് കെ,എം വിജയൻ, ഷാജീഷ് സി ടി കെ, ഷാജേഷ് കെ എന്നിവർ നേതൃത്വം നൽകി.

രാമവിലാസം എൻ സി സി യൂണിറ്റ്
ശുചീകരണ യജ്ഞം നടത്തി

ചൊക്ലി: വൺ കേരള ആർട്ടിലറി ബാറ്ററി എൻ സി സി തലശ്ശേരി യൂണിറ്റിന്റെ കീഴിൽ ഉള്ള രാമവിലാസം എച്ച് എസ് എസ് എൻ സി സി യൂണിറ്റിന്റെ നേതൃത്വത്തിൽ ഗാന്ധിജയന്തി ദിനത്തിൽ ശുചീകരണ യജ്ഞം നടത്തി. ഒളവിലം ബണ്ട് റോഡിലാണ് എൻ സി സി കാഡറ്റുകൾ ശുചീകരണ പ്രവർത്തനം നടത്തിയത്. ശുചീകരണ പരിപാടികൾ ചൊക്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രമ്യ ടീച്ചർ ഉദ്ഘാടനം ചെയ്തു.രാമവിലാസം ഹെഡ് മാസ്റ്റർ പ്രദീപ് കിനാത്തി മാസ്റ്റർ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ രാമവിലാസം മാനേജർ മനോജ് കുമാർ, എൻ സി സി ഓഫീസർ ടി പി രാവിദ്, ഹവിൽദാർ സുനിൽ കുമാർ, നായിക് സന്തോഷ് കുമാർ സിങ്, ചൊക്ലി ഗ്രാമപഞ്ചായത്തംഗം ശ്രീജ കെ എന്നിവർ സംസാരിച്ചു.

 

 

അനുസ്മരണ യോഗം നടത്തി

മഹത്മാ ഗാന്ധിജിയുടെ ജന്മവാർഷിക ദിനത്തിൽ മാഹി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി അനുസ്മരണ യോഗവും പുഷ്പാർച്ചനയും നടത്തി. പള്ളൂർ ഇന്ദിരാഭവനിൽ നടന്ന അനുസ്മരണ യോഗത്തിൽ കെ.മോഹനൻ, പി പി വിനോദൻ, സത്യൻ കേളോത്ത്, പിടി സി ശോഭ, എ പി ശ്രീജ, എന്നിവർ സംസാരിച്ചു.
കെ.സുരേഷ, ജിജേഷ് ചാ മേരി, രാജൻ, ഷറിത്,ദാസൻ എന്നിവർ പുഷ്പാർച്ചനയ്ക്ക് നേതൃത്വം നൽകി.

ക്രിക്കറ്റ്സ്റ്റേഡിയംപരിസരംശുചീകരിച്ചു.

കണ്ണൂർ ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ ‘സ്വച്ഛതാ സേവ’ ‘മാലിന്യ മുക്തം നവ കേരളം’ ക്യാമ്പയിനിൻറെ ഭാഗമായി ഗാന്ധി ജയന്തി ദിനത്തിൽ തലശ്ശേരി കോണോർവയൽ ക്രിക്കറ്റ് സ്റ്റേഡിയവും പരിസരവും വൃത്തിയാക്കി. അണ്ടർ 19 പെൺകുട്ടികളുടെ കേരള താരങ്ങൾ, ജില്ലാ താരങ്ങൾ,പരിശീലകർ,അസോസിയേഷൻ ഭാരവാഹികൾ, രക്ഷിതാക്കൾ,ക്രിക്കറ്റ് അസോസിയേഷൻ സ്റ്റാഫുകൾ എന്നിവർ പങ്ക് ചേർന്നു.ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് എ.സി.എം.ഫിജാസ് അഹമ്മദ്, സെക്രട്ടറി വി.പി അനസ്, ടി.കൃഷ്ണ രാജു, എ.അഭിമന്യു, പി.പി ഷംസീർ, ഡിജുദാസ്, കോടതി വാർഡ് കൗൺസിലർ ടി.പി.ഷാനവാസ് എന്നിവർ നേതൃത്വം നൽകി.

 

 

 

 

Share

Leave a Reply

Your email address will not be published. Required fields are marked *