മഞ്ചേരി:മഞ്ചേരിയിൽ 14 വർഷമായി പ്രവർത്തിച്ചുവരുന്ന പ്രമുഖ ധനകാര്യസ്ഥാപനമായ യൂണി മണി വിശാലമായ പാർക്കിംഗ് സൗകര്യത്തോടെ നവീകരിച്ച് പ്രവർത്തനം തുടങ്ങി. ഫോറിൻ എക്‌സ്‌ചേഞ്ച്, മണി ട്രാൻസ്ഫർ,ട്രാവൽ ആൻഡ് ടൂർസ്, ഗോൾഡ് ലോൺ തുടങ്ങിയ 21 ഓളം സേവനങ്ങളുമായി മഞ്ചേരി നിലമ്പൂർ റോഡിൽ ജസീല ജംഗ്ഷനിൽ പ്രവർത്തനമാരംഭിച്ച യൂണിമണി അഡ്വക്കേറ്റ് യു എ ലത്തീഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ഏറ്റവും പുതിയ ടെക്‌നോളജി ഉപയോഗിച്ച് നവീകരിച്ച ബ്രാഞ്ചിൽ ഫോറിൻ എക്‌സ്‌ചേഞ്ച്, ടിക്കറ്റ് ബുക്കിംഗ്, ടൂർ പാക്കേജ്, ഗോൾഡ് ലോൺ,പാൻകാർഡ് സേവനം,വിസ സേവനം, വിദേശ പഠനത്തിന് സ്‌കോളർഷിപ്പ് തുടങ്ങിയ 21 സേവനങ്ങൾ യൂണി മണിയിലൂടെ ലഭ്യമാകും.വിദേശത്ത് പഠിക്കുന്നവർക്കും, വിദേശ ചികിത്സയ്ക്കായി പോകുന്നവർക്കും ഏറ്റവും വിശ്വസ്തതയോടെ പണം അയയ്ക്കാൻ കഴിയുന്ന ധനകാര്യ സ്ഥാപനമാണ് യൂണിമണി. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഇത്തരം ബിസിനസ് ചെയ്യുന്ന സ്ഥാപനമാണിത്.
യൂണിമണി വൈസ് പ്രസിഡന്റ് സുനിൽ ബാബു, ഡെപ്യൂട്ടി വൈസ് പ്രസിഡന്റ് റിജു,അയാട്ട ഹെഡ് രാകേഷ്, മഞ്ചേരി ബ്രാഞ്ച് ഹെഡ് രമേശ് ബാബു എന്നിവർ ചേർന്ന് ഭദ്രദീപം തെളിയിച്ചു.ജീവനക്കാർ, രാഷ്ട്രീയ- സാമൂഹിക മേഖലയിലെ പ്രമുഖർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
യൂണി മണി നടത്തിവരുന്ന സിഎസ്ആർ പ്രവർത്തനങ്ങളുടെ ഭാഗമായി മലപ്പുറം കലാസാംസ്‌കാരിക വേദി ചാരിറ്റബിൾ ട്രസ്റ്റിന് അഡ്വ യു എ ലത്തീഫ് എംഎൽഎ വീൽചെയർ കൈമാറി.
യൂണി വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യുന്നവർക്ക് എല്ലാ മാസവും നറുക്കെടുപ്പിലൂടെ സമ്മാനങ്ങൾ നൽകുന്നു. ഡിസംബറിൽ നടക്കുന്ന മെഗാ നറുക്കെടുപ്പിലെ ഭാഗ്യശാലിക്ക് ആറ് ലക്ഷം രൂപ ബംമ്പർ സമ്മാനമായി ലഭിക്കും.