കോഴിക്കോട്: പീപ്പിള്‍സ് റിവ്യുവിന്റെ 15ാം വാര്‍ഷിക വിളംബര സമ്മേളനം ജൂലൈ ഒന്നിന് വൈകീട്ട് നാലിന് സ്പോര്‍ട്സ് കൗണ്‍സില്‍ ഹാളില്‍ കാലിക്കറ്റ് സിറ്റി സര്‍വീസ് സഹകരണ ബാങ്ക് ചെയര്‍മാന്‍ ജി.നാരായണന്‍കുട്ടി മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും. പ്രശസ്ത കവി പി.പി ശ്രീധരനുണ്ണി അധ്യക്ഷത വഹിക്കും. പീപ്പിള്‍സ് റിവ്യു ബിസിനസ് സ്പെഷ്യല്‍ പതിപ്പ് പ്രകാശനം കാലിക്കറ്റ് പ്രസ്‌ക്ലബ് സെക്രട്ടറി പി.എസ് രാകേഷ്, മലബാര്‍ ചേംബര്‍ പ്രസിഡന്റ് ഹസീബ് അഹമ്മദിന് നല്‍കി പ്രകാശനം ചെയ്യും. 15ാം വാര്‍ഷിക ലോഗോ വണ്‍ ഇന്ത്യ കൈറ്റ് ടീം ക്യാപ്റ്റന്‍ അബ്ദുള്ള മാളിയേക്കല്‍, ഓള്‍കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.മുഹമ്മദിലക്ക് നല്‍കി പ്രകാശനം ചെയ്യും.
ഉസ്മാന്‍ ഒഞ്ചിയം ഒരിയാന (സാഹിത്യകാരന്‍), ഗിരീഷ് ആമ്പ്ര (ആക്ടിവിസ്റ്റ്, കവി), ഫായിസ് അഷ്റഫ് അലി (ഇന്റര്‍നാഷണല്‍ സൈക്ലിസ്റ്റ്) എന്നിവര്‍ക്ക് പീപ്പിള്‍സ് റിവ്യു എക്സലന്‍സ് അവാര്‍ഡ് സമ്മാനിക്കും. ഗ്രെയ്സ് കാലിക്കറ്റ് ചാപ്റ്റര്‍ സെക്രട്ടറി എന്‍ജി. കല സി.പി, മൗലാന അബുല്‍ കലാം ആസാദ് ഫൗണ്ടേഷന്‍ കേരള പ്രസിഡന്റ് എം.കെ ബീരാന്‍, തിലകന്‍ അനുസ്മരണസമിതി സംസ്ഥാന പ്രസിഡന്റ് ജഗത്മയന്‍ ചന്ദ്രപുരി ആശംസകള്‍ നേരും . പീപ്പിള്‍സ് റിവ്യു ചീഫ് എഡിറ്റര്‍ പി.ടി നിസാര്‍ സ്വാഗതവും ജനറല്‍ മാനേജര്‍ പി.കെ ജയചന്ദ്രന്‍ നന്ദിയും പറയും.