ന്യൂഡല്‍ഹി: സോണിയ ഗാന്ധിയെ നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ഇ.ഡി ചോദ്യം ചെയ്യുന്നതില്‍ പ്രതിഷേധിച്ച് രാഷ്ട്രപതി ഭവന് മുന്നില്‍ കോണ്‍ഗ്രസ് എം.പിമാര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. രാഹുല്‍ ഗാന്ധിയെ പോലിസ് അറസ്റ്റ് ചെയ്തു. വിജയ് ചൗക്കില്‍ നടന്ന പ്രതിഷേധത്തില്‍ രാഹുല്‍ ഗാന്ധിയും പങ്കെടുത്തിരുന്നു. മാര്‍ച്ച് തടഞ്ഞതിനെ തുടര്‍ന്ന് രാഹുല്‍ ഗാന്ധി അടക്കമുള്ളവര്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഇതേ തുടര്‍ന്നാണ് അറസ്റ്റ്.
നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രണ്ടാം തവണയാണ് സോണിയഗാന്ധിയെ ഇ.ഡി ചോദ്യം ചെയ്യുന്നത്. അഡീഷനല്‍ ഡയറക്ടര്‍ ഉള്‍പ്പെടെ അഞ്ചു വനിത ഉദ്യോഗസ്ഥരാണ് സോണിയയെ ചോദ്യം ചെയ്യുന്നത്. സോണിയയെ ഇ.ഡി വേട്ടയാടുകയാണെന്ന് ആരോപിച്ചു രാജ്യവ്യാപകമായി പ്രതിഷേധം അരങ്ങേറുകയാണ്. കേരളത്തില്‍ പാലക്കാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ട്രെയിന്‍ തടഞ്ഞു.
നേരത്തെ എം.പിമാരടക്കമുള്ള നേതാക്കളെ കസ്റ്റഡിയില്‍ എടുത്തിരുന്നു. രാഷ്ട്രപതിഭവന് മുന്നിലെ ബാരിക്കേഡ് മറികടന്നെത്തിയ നേതാക്കളെ പോലിസ് തടയുകയായിരുന്നു. പ്രതിഷേധക്കാരും പോലിസുകാരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. തുടര്‍ന്ന് ബലംപ്രയോഗിച്ചാണ് എം.പിമാരെ കസ്റ്റഡിയില്‍ എടുത്തത്. എംപിമാരായ കൊടിക്കുന്നില്‍ സുരേഷ്, രമ്യാ ഹരിദാസ് അടക്കമുള്ളവരെ റോഡിലൂടെ വലിച്ചിഴച്ചു.
हम बेरोजगारी, महंगाई, देश की जनता की आवाज को उठा रहे हैं।
ये जो पूरा सिस्टम है, इसको अंबानी-अडानी चला रहे हैं, ये अंबानी-अडानी की सेना है: श्री @RahulGandhi #SatyagrahaWithSoniaGandhi pic.twitter.com/BSpFi3ghkR
— Congress (@INCIndia) July 26, 2022