കോഴിക്കോട്: കാന്‍സര്‍ ചികിത്സാരംഗത്ത് ശ്രദ്ധേയരായ ഡോക്ടര്‍മാര്‍ നയിച്ച ‘ആസ്റ്റര്‍ മിംസ് കാന്‍സര്‍ കോണ്‍ഗ്രസ് 2023’ സമാപിച്ചു. ഏപ്രില്‍ 28 മുതല്‍ 30 വരെ നീണ്ടുനിന്ന കാന്‍സര്‍ കോണ്‍ഗ്രസില്‍ അര്‍ബുദ രോഗവുമായി ബന്ധപ്പെട്ട വിവാദങ്ങളും ചികിത്സാ പ്രോട്ടോക്കോളുകളും വിശദമായി ചര്‍ച്ചചെയ്യപ്പെട്ടു. ഇന്ത്യയിലുടനീളമുള്ള ആശുപത്രികളിലെ ഡോക്ടര്‍മാര്‍ ഈ തുടര്‍വിദ്യാഭ്യാസ പരിപാടിയില്‍ സന്നിഹിതരായിരുന്നു.
മനുഷ്യ ശരീരത്തെ ബാധിക്കുന്ന വിഭിന്നങ്ങളായ കാന്‍സറുകളെ കുറിച്ചും നൂതനമായ ചികിത്സാരീതികളെ ക്കുറിച്ചും രോഗനിര്‍ണ്ണയത്തിന് അനുവര്ത്തിക്കന്ന വ്യത്യസ്ത രീതികളെകുറിച്ചും പ്രബന്ധങ്ങളും ശില്‍പ്പശാലകളും അവതരിപ്പിക്കപ്പെട്ടു. സ്ത്രീകളെ ബാധിക്കുന്ന വിവിധ തരം അര്‍ബുദങ്ങളെ വിശദമായി അപഗ്രഥിച്ച ഗൈനക്ക് ഓങ്കോളജി സെഷന്, രക്തജന്യ അര്ബുദങ്ങളെകുറിച്ചും മജ്ജമാറ്റിവെക്കലിനെ കുറിച്ചും ചര്‍ച്ച ചെയ്ത ഹെമറ്റോളജി ആന്റ് ബോണ്‍മാരോ ട്രാന്‍സ്പ്ലാന്റ് സെഷന്, ശ്വാസകോശ അര്‍ബുദത്തെ വിശദപഠനത്തിന് വിധേയമാക്കിയ ലംഗ് കാന്‍സര്‍ സെഷന്, സ്തനാര്‍ബുദ പഠനത്തിനായി വിദഗ്ധരുടെ ക്ലാസുകള്‍ ഉള്‍ക്കൊള്ളിച്ച ബ്രസ്റ്റ് കാന്‍സര്‍ സെഷന്, ഉദരസംബന്ധമായ കാന്‍സറുകളെ കുറിച്ച് ചര്‍ച്ച ചെയ്ത ഗ്യാസ്ട്രോ ഇന്റസ്റ്റൈനല്‍ സെഷന്, കഴുത്തിനേയും തലയേയും ബാധിക്കുന്ന കാന്‍സര്‍ ചര്‍ച്ച ചെയ്ത ഹെഡ് ആന്റ് നെക്ക് സെഷന്, പൊതുവായ കാന്‍സര്‍ ചികിത്സ ചര്‍ച്ച ചെയ്ത ജനറല്‍ പ്രാക്ടീഷ്യണര്‍ കാന്‍സര്‍ സെഷന്, പ്രിസിഷന്‍ ഓങ്കോളജി ശില്‍പ്പശാല, എസ്.ബി.ആര്.ടി പ്രാക്ടിയം ശില്‍പ്പശാല എന്നിവ ഉള്‍പ്പെടുന്ന സമഗ്രമായ വിശകലന-പഠന സെഷനുകളാണ് കാന്‍സര്‍ കോണ്‍ഗ്രസില്‍ ഉള്‍പ്പെട്ടത്.
ആസ്റ്റര്‍ ഗ്രൂപ്പ് ചെയര്മാന് ഡോ. ആസാദ് മൂപ്പന് പരിപാടി ഉദ്ഘാടനം ചെയ്തു. പ്രൊഫ. ഡോ. സോമശേഖര്‍ എസ്.പി (ചെയര്മാന്, മെഡിക്കല്‍ അഡൈ്വസറി ബോര്‍ഡ്, ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ ജി.സി.സി ആന്റ് ഇന്ത്യ), ഫര്ഹാന് യാസിന് (വൈസ് പ്രസിഡന്റ്, ആസ്റ്റര്‍ ഇന്ത്യ), ഡോ. എബ്രഹാം മാമ്മന്‍ (ചീഫ് ഓഫ് മെഡിക്കല്‍ സര്‍വീസസ്, ആസ്റ്റര്‍ മിംസ് കോഴിക്കോട്), ഡോ. കെ.വി ഗംഗാധരന് (ഹെഡ്, മെഡിക്കല്‍ ഓങ്കോളജി ആന്റ് ചെയര്മാന് സയന്റിഫിക് കമ്മിറ്റി), ഡോ. അരുണ്‍ ചന്ദ്രശേഖരന് (കണ്‍സല്‍ട്ടന്റ്-മെഡിക്കല്‍ ഓങ്കോളജി ആന്റ് ഓര്‍ഗനൈസിങ്ങ് സെക്രട്ടറി) എന്നിവരുടെ നേതൃത്വത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസിലെ ഓങ്കോളജി വിഭാഗം ഡോക്ടര്‍മാര്‍ ഉള്‍ക്കൊള്ളുന്ന ടീമാണ് കാന്‍സര്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ചത്.