മെഡിക്കല്‍ ക്യാമ്പ് നടത്തി

മെഡിക്കല്‍ ക്യാമ്പ് നടത്തി

തൃശൂര്‍: മുസ്ലിം സര്‍വീസ് സൊസൈറ്റി (എം.എസ്.എസ്) ജില്ലാകമ്മിറ്റിയും കാളത്തോട് യൂണിറ്റും ചേര്‍ന്ന് സൗജന്യ മെഗാ മെഡിക്കല്‍, അര്‍ബുദ രോഗസാധ്യതാ നിര്‍ണയ ക്യാമ്പ് നടത്തി. ദയ ആശുപത്രിയുടെയും ദയ കാര്‍ക്കിനോസ് സെന്ററിന്റെയും സഹകരണത്തോടെ നടന്ന ക്യാമ്പ് മേയര്‍ എം.കെ വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. എം.എസ്.എസ് ജില്ലാ പ്രസിഡന്റ് അഡ്വ.കെ.എസ്.എ ബഷീര്‍ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി ടി.എസ് നിസാമുദ്ദീന്‍ മുഖ്യപ്രഭാഷണം നടത്തി. എ.കെ അബ്ദുല്‍ റഹ്മാന്‍, അജിത ജയരാജന്‍, എം.എല്‍ റോസി, എം.പി ബഷീര്‍, അബ്ദുല്‍ ഖാദര്‍, ഗഫൂര്‍ ടി. മുഹമ്മദ് ഹാജി, ഇ.വി സൈനുദ്ദീന്‍ എന്നിവര്‍ പ്രസംഗിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *