എന്‍.എം.ഡി.സി വില്‍പ്പനകേന്ദ്രം ഇനി മുതല്‍ വെള്ളിമാട്കുന്നിലും

എന്‍.എം.ഡി.സി വില്‍പ്പനകേന്ദ്രം ഇനി മുതല്‍ വെള്ളിമാട്കുന്നിലും

കോഴിക്കോട്: സഹകരണ സംരംഭമായ എന്‍.എം.ഡി.സി ഉല്‍പ്പന്നങ്ങളുടെ പുതിയ വില്‍പ്പന കേന്ദ്രം കോഴിക്കോട് വെള്ളിമാട്കുന്നില്‍ ഗവ.ലോ കോളജിന് എതിര്‍വശത്ത് ആരംഭിച്ചു. എന്‍.എം.ഡി.സി ചെയര്‍മാന്‍ പി. സൈനുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. ഡയറക്ടര്‍ കെ.മാധവന്‍ അധ്യക്ഷത വഹിച്ചു. ടി.സി മോഹനന്‍ ആദ്യവില്‍പ്പന ഏറ്റുവാങ്ങി. കോഴിക്കോട് ബ്രാഞ്ച് മാനേജര്‍ പി.ശിവപ്രസാദ്, ബിസിനസ് ഡെവലപ്പ്‌മെന്റ് ഓഫിസര്‍മാരായ ടി.കെ നിഷാജ്, ജിതിന്‍, എന്‍.പി മജീദ് എന്നിവര്‍ സംബന്ധിച്ചു.

എന്‍.എം.ഡി.സി ഉല്‍പന്നങ്ങളായ കോപ്പോള്‍ ബ്രാന്റ് വെളിച്ചെണ്ണ, എള്ളെണ്ണ , ഹെയര്‍ കെയര്‍ ഓയില്‍, കോഫി പൗഡര്‍, റോസ്റ്റഡ് കോഫി, ചുക്ക് കാപ്പി, വയനാടന്‍ സുഗന്ധ വ്യഞ്ജനങ്ങള്‍, കാട്ടുതേന്‍, ഞവര അരി, മുളയരി മുതലായവയും കേരളാ സോപ്പ്‌സിന്റെ ഉല്‍പ്പന്നങ്ങളും ന്യായമായ വിലയില്‍ ലഭ്യമാകും.

Share

Leave a Reply

Your email address will not be published. Required fields are marked *