സിജിയില്‍ കരിയര്‍ ഗൈഡന്‍സില്‍ ഡിപ്ലോമ

കോഴിക്കോട്: സെന്റര്‍ ഫോര്‍ ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ഇന്ത്യ (സിജി) ഒരു വര്‍ഷത്തെ ഡിപ്ലോമ ഇന്‍ കരിയര്‍ ഗൈഡന്‍സ് ആന്റ് കൗണ്‍സലിംഗ് കോഴ്‌സിന്റെ ഒന്‍പതാമത് ഓഫ്ലൈന്‍ (ജൂലൈ) ബാച്ചിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. രണ്ട് സെമസ്റ്ററുകളിലായി നടക്കുന്ന കോഴ്‌സ് ഒരു വര്‍ഷം ദൈര്‍ഘ്യമുള്ളതാണ്. കോണ്‍ടാക്ട് ക്ലാസുകളും പ്രാക്ടിക്കല്‍ ക്ലാസുകളും ഉള്‍പ്പെടുന്ന ഈ കോഴ്‌സ് കരിയര്‍ ഗൈഡന്‍സിലും കൗണ്‍സിലിംഗിലും വൈദഗ്ധ്യം നല്‍കുന്നു. അംഗീകൃത സര്‍വകലാശാലകളില്‍ നിന്ന് ഏതെങ്കിലും വിഷയത്തില്‍ ബിരുദം നേടിയവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്. പ്രവേശനത്തിന് താല്‍പര്യമുള്ളവര്‍ക്ക് 30 വരെ www.cigi.org/lms എന്ന ലിങ്ക് വഴി അപേക്ഷ സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 8086664006, 8086664004 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

Share

Leave a Reply

Your email address will not be published. Required fields are marked *