നടന്‍ വി.പി ഖാലിദ് അന്തരിച്ചു

നടന്‍ വി.പി ഖാലിദ് അന്തരിച്ചു

കൊച്ചി: നടന്‍ വി.പി ഖാലിദ് അന്തരിച്ചു. മറിമായം എന്ന ഹാസ്യപരിപാടിയില്‍ ശ്രദ്ധേയ വേഷം കൈകാര്യം ചെയ്തിരുന്നു. ആലപ്പി തിയറ്റേഴ്‌സ് അംഗമായിരുന്ന അദ്ദേഹം നാടകങ്ങളില്‍ വേഷമിട്ടായിരുന്നു തുടക്കം. അഭിനയത്തിന്റെ ആദ്യ കാലങ്ങളില്‍ കൊച്ചിന്‍ നാഗേഷ് എന്നയിരുന്നു അറിയപ്പെട്ടിരുന്നത്.

നാടകങ്ങളില്‍ നടനായിരുന്ന ഖാലിദ് പിന്നീട് സംവിധായകനായും രചയിതാവുമായി. 1973ല്‍ പുറത്തിറങ്ങിയ പെരിയാറാണ് ആദ്യ സിനിമ. ഫോര്‍ട്ട് കൊച്ചി ചുള്ളിക്കല്‍ സ്വദേശിയാണ്. മക്കള്‍: ഛായാഗ്രാഹകനായ ഷൈജു ഖാലിദ്, സംവിധായകനായ ഖാലിദ് റഹ്‌മാന്‍, ഷാജി ഖാലിദ്, ജിംഷി ഖാലിദ്.

Share

Leave a Reply

Your email address will not be published. Required fields are marked *