പ്ലസ് ടു, വി.എച്ച്.എസ്.ഇ പരീക്ഷ ഫലം ഇന്ന് പ്രഖ്യാപിക്കും

പ്ലസ് ടു, വി.എച്ച്.എസ്.ഇ പരീക്ഷ ഫലം ഇന്ന് പ്രഖ്യാപിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷയെഴുതിയ വിദ്യാര്‍ഥികളുടെ ഫലം ഇന്നറിയാം. രാവിലെ 11 മണിക്ക് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ഫലപ്രഖ്യാപനം നടത്തും. 12 മണി മുതല്‍ ഓണ്‍ലൈനായി ഫലം ലഭ്യമായിത്തുടങ്ങും.

മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ 22 വരെയായിരുന്നു പ്ലസ്ടു പരീക്ഷകള്‍ നടന്നത്. മെയ് മൂന്ന് മുതലായിരുന്നു പ്രാക്ടിക്കല്‍ പരീക്ഷകള്‍ നടന്നത്. പ്ലസ്ടുവില്‍ 4,22,890 പേരും വി.എച്ച്.എസ്.ഇയില്‍ 29,711 പേരുമാണ് ഫലം കാത്തിരിക്കുന്നത്. 2,19,545 ആണ്‍കുട്ടികളും 2,12,891 പെണ്‍കുട്ടികളുമാണ് ഫലത്തിനായി കാത്തിരിക്കുന്നത്.

2005 കേന്ദ്രങ്ങളിലാണ് പരീക്ഷ നടന്നത്. ഗള്‍ഫിലെ എട്ട് കേന്ദ്രങ്ങളിലും ലക്ഷദ്വീപില്‍ ഒമ്പത് കേന്ദ്രങ്ങളിലും പരീക്ഷ നടന്നു. ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍:

www.results.kerala.gov.in, www.examresults.kerala.gov.in, www.dhsekerala.gov.in, www.keralaresults.nic.in, www.prd.kerala.gov.in, www.results.kite.kerala.gov.in

Share

Leave a Reply

Your email address will not be published. Required fields are marked *