ശമ്പള പ്രതിസന്ധി; കെ.എസ്.ആര്‍ടി.സി ചീഫ് ഓഫിസ് വളഞ്ഞ് സി.ഐ.ടി.യു

ശമ്പള പ്രതിസന്ധി; കെ.എസ്.ആര്‍ടി.സി ചീഫ് ഓഫിസ് വളഞ്ഞ് സി.ഐ.ടി.യു

തിരുവനന്തപുരം: ശമ്പള പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ കെ.എസ്.ആര്‍ടി.സിയില്‍ സമരം ശക്തമാക്കി തൊഴിലാളി യൂണിയനുകള്‍. തിരുവനന്തപുരത്ത് സി.ഐ.ടി.യു കെ.എസ്.ആര്‍ടി.സിയുടെ ചീഫ് ഓഫിസ് വളഞ്ഞു. ശമ്പള വിതരണം അടക്കമുള്ള പ്രശ്നങ്ങളില്‍ പരിഹാരം ആവശ്യപ്പെട്ടാണ് ഉപരോധ സമരം നടത്തുന്നത്. വനിത ജീവനക്കാര്‍ ഉള്‍പ്പെടെ 300ഓളം പേര്‍ സമരത്തില്‍ പങ്കെടുക്കുന്നു.

ചീഫ് ഓഫിസിന്റെ അഞ്ച് ഗേറ്റുകളിലും സി.ഐ.ടി.യു പ്രവര്‍ത്തകര്‍ ഉപരോധിക്കുകയാണ്. ജീവനക്കാരെ ഉള്‍പ്പെടെ ആരെയും ഓഫിസിന് അകത്തേക്ക് പ്രവേശിക്കാന്‍ അനുവദിക്കാതെയാണ് സമരം. ഓഫിസിനുള്ളില്‍ നേരത്തെ എത്തിയ കണ്‍ട്രോള്‍റൂം ജീവനക്കാര്‍ മാത്രമാണ് നിലവിലുള്ളത്.

വൈകീട്ട് വരെയുള്ള ഉപരോധ സമരത്തില്‍ ജീവനക്കാരെ ആരെയും ഓഫിസിനകത്ത് കാണാന്‍ അനുവദിക്കില്ലെന്ന് നേതാക്കള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. സമരം സര്‍വിസുകളെ ബാധിക്കില്ലെന്ന് നേതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്. നാളെ ഐ.എന്‍.ടി.യു.സിയും ചീഫ് ഓഫിസിലേക്ക് മാര്‍ച്ച് നടത്തും. ബി.എം.എസ് കഴിഞ്ഞ 14 ദിവസമായി സെക്രട്ടേറിയറ്റിന് മുന്നില്‍ അനിശ്ചിതകാല സമരം നടത്തുകയാണ്.

Share

Leave a Reply

Your email address will not be published. Required fields are marked *