ബിഹാറില്‍ മിന്നലേറ്റ് 17 പേര്‍ മരിച്ചു

ബിഹാറില്‍ മിന്നലേറ്റ് 17 പേര്‍ മരിച്ചു

പാറ്റ്‌ന: ബിഹാറില്‍ ഇടിമിന്നലേറ്റ് 17 മരിച്ചു. ശനിയാഴ്ച മുതല്‍ ബിഹാറില്‍ ശക്തമായ മഴയുണ്ടായിരുന്നു. തുടര്‍ന്ന് നിരവധിയിടങ്ങളില്‍ വെള്ളം പൊന്തിയിട്ടുണ്ട്. ഭഗല്‍പൂര്‍ -6, വൈശാലി – 3, ഖഗാരിയ – 2, ബങ്ക -2, എന്നിങ്ങനെയും മുങെര്‍, ഖൈത്താര്‍, ശഹര്‍ഷ, മധേപുര എന്നിവിടങ്ങളില്‍ ഓരോരുത്തരുമാണ് മിന്നലില്‍ മരണപ്പെട്ടതെന്ന് മുഖ്യമന്ത്രി നിതീഷ് കുമാര്‍ പറഞ്ഞു. മരണപ്പെട്ടവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ ധനസഹായം നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *