അര്‍ഹരായ എല്ലാ പൗരന്മാര്‍ക്കും വോട്ടവകാശം ഉറപ്പാക്കണം; ചെമ്മങ്ങാട് പോലീസ് ഏരിയ റസിഡന്‍സ് കോര്‍ഡിനേഷന്‍ കമ്മിറ്റി

അര്‍ഹരായ എല്ലാ പൗരന്മാര്‍ക്കും വോട്ടവകാശം ഉറപ്പാക്കണം; ചെമ്മങ്ങാട് പോലീസ് ഏരിയ റസിഡന്‍സ് കോര്‍ഡിനേഷന്‍ കമ്മിറ്റി

കോഴിക്കോട്: ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അടിസ്ഥാനമായ സ്വതന്ത്രവും നീതിപൂര്‍വവുമായ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യത സംരക്ഷിക്കേണ്ടത് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഭരണഘടനാപരമായ ഉത്തരവാദിത്വമാണ്. വോട്ടര്‍പട്ടികയുടെ പ്രത്യേക തീവ്ര പുതുക്കല്‍ നടപടിയായ എസ്.ഐ.ആര്‍ മായി ബന്ധപ്പെട്ട് അര്‍ഹരായ വോട്ടര്‍മാര്‍ പട്ടികയില്‍നിന്ന് പുറത്താകുന്നതിനെക്കുറിച്ചുള്ള ആശങ്കകള്‍ ഉയര്‍ന്നുവരുന്ന സാഹചര്യത്തില്‍, വോട്ടവകാശം സംരക്ഷിക്കുന്നതിനും തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിഷ്പക്ഷതയും വിശ്വാസ്യതയും ഉറപ്പാക്കുന്നതിനും അടിയന്തര നടപടി ആവശ്യമാണെന്ന് പതിനാറ് റസിഡന്‍സ് അസോസിയേഷനുകളുടെ കൂട്ടായ്മയായ ചെമ്മങ്ങാട് പോലീസ് ഏരിയ റസിഡന്‍സ് കോര്‍ഡിനേഷന്‍ കമ്മിറ്റി കേരളത്തിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറോടും, ജില്ലാ തിരഞ്ഞെടുപ്പ് അധികാരികളോടും ശക്തമായി ആവശ്യപ്പെട്ടു.

അര്‍ഹരായ എല്ലാ വോട്ടര്‍മാരുടേയും വോട്ടവകാശം ഉറപ്പാക്കുന്നതിനും ജനാധിപത്യത്തിലുള്ള ജനങ്ങളുടെ വിശ്വാസം സംരക്ഷിക്കുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും എല്ലാ പൗരന്മാര്‍ക്കും വോട്ടവകാശം ഉറപ്പാക്കുന്നതിനായി അടിയന്തരവും, ഫലപ്രദവുമായ നടപടികള്‍ സ്വീകരിക്കണമെന്നും യോഗത്തില്‍ ഉന്നയിച്ചു.

2026-2028 വര്‍ഷത്തെ ഭാരവാഹികളായി കെ.വി.ഇസ്ഹാഖ് ചെയര്‍മാന്‍ ,ആര്‍.എം.സക്കരിയ ജനറല്‍ കണ്‍വീനര്‍,എ.പി.മഹബൂബ് ട്രഷറര്‍ സി.അബ്ദുറഹീം,കെ.എം.നിസാര്‍,ടി.വി.സക്കീര്‍, എം.പി.ആസാദ്, ഇ.ബഷീര്‍,എം.വി.ഹാരിസ്,പി.പി.മുജീബ്,കെ.ടി.സഹദാബ്,എം.പി.ജംഷീദ്, ടി.വി.അബൂബക്കര്‍, ഫര്‍ഷാദ് ബാവ,എം.കെ.ലത്തീഫ്, കെ.പി.റാഫി എന്നിവരേയും മുഖ്യ രക്ഷാധികാരികളായി അഡ്വ.ഫൈസല്‍ ബാബു എംഎല്‍എ, വാര്‍ഡ് കൗണ്‍സിലര്‍ ടി.പി.എം.ജിഷാന്‍ എന്നിവരേയും തിരഞ്ഞെടുത്തു.

 

അര്‍ഹരായ എല്ലാ പൗരന്മാര്‍ക്കും വോട്ടവകാശം ഉറപ്പാക്കണം;
ചെമ്മങ്ങാട് പോലീസ് ഏരിയ റസിഡന്‍സ് കോര്‍ഡിനേഷന്‍ കമ്മിറ്റി

 

Share

Leave a Reply

Your email address will not be published. Required fields are marked *