കോഴിക്കോട് :ഭാരതീയ ആചാരങ്ങളെ അന്ധ വിശ്വാസങ്ങള്‍ എന്ന് പറഞ്ഞ് നിരോധിക്കുന്നത് ഒന്നിച്ച് നിന്ന് എതിര്‍ക്കണമെന്ന് മാതാ അമൃതാനന്ദമയി മഠം മഠാധിപതി സ്വാമി വിവേകാമൃതിന്ദപുരി പറഞ്ഞു.
ഭാരതീയ ജ്യോതിഷ വിചാര സംഘത്തിന്റെ നേതൃത്വത്തില്‍ കല്ലായ് ഹോട്ടല്‍ കിംഗ് ഫോര്‍ട്ട് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ജ്യോതിഷ താന്ത്രിക സമന്വയ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ആചാരങ്ങളുടെ പിന്നിലെ ശാസ്ത്രീയത മനസിലാക്കാന്‍ കോടതിക്ക് കഴിയുമെന്ന് തോന്നുന്നില്ല. ശബരിമല വിഷയത്തില്‍ ഇതാണ് സംഭവിക്കുന്നത്. ശിക്ഷാ നടപടികള്‍ വിധിക്കാന്‍ തെളിവ് വേണം. തെളിവില്ലാത്തതിന് അംഗീകാരവുമില്ല. വിശേഷമുള്ള ശ്വാസമാണ് വിശ്വാസം , ഈശ്വരന്‍ ഇല്ല എന്നതും അന്ധമായ വിശ്വാസമാണ്. ഈശ്വരന്‍ ഇല്ല എന്ന് തെളിയിക്കാന്‍ പറ്റുന്നില്ല. ഭാരതീയ ജീവിതം ജ്യോതിഷം, താന്ത്രികം, വാസ്തു, ആയുര്‍വേദം എന്നിവയെല്ലാമായി ഇഴ ചേര്‍ന്ന് നില്‍ക്കുന്നു. യുഗങ്ങളായി തുടക്കമിട്ട് ഇന്നും നിലനില്‍ക്കുന്നത് അതിന്റെ വിശ്വാസ്യതയാണ്. ഇതെല്ലാം അന്ധ വിശ്വാസമാണെന്ന് പറഞ്ഞ്് നിരോധിച്ചാല്‍ മനുഷ്യന്‍ തന്നെ ഇല്ലാതാകുന്നതിന് സമാനമാണ് . അതേ സമയം മനുഷ്യ സമൂഹത്തിന് ഉപദ്രവമാകുന്ന നരബലിയെ എതിര്‍ക്കപ്പെടേണ്ടതാണ്, കൂട്ട് നില്‍ക്കാനും പാടില്ല. എന്നാല്‍ ഇതിന്റെ മറവില്‍ വിശ്വാസ ആചാരങ്ങളെ നിരോധിച്ചാല്‍ ഒറ്റ കെട്ടായി ശബ്ദം ഉയര്‍ത്തുമെന്നും സ്വാമി കുട്ടിച്ചേര്‍ത്തു.
ബി. ജെ. വി. എസ് ജില്ല പ്രസിഡന്റ് രാമകൃഷ്ണ ഹരി നമ്പൂതിരി അധ്യക്ഷത വഹിച്ചു.ബി എം എസ് സംസ്ഥാന പ്രസിഡന്റ് അഡ്വ മുരളീധരന്‍ മുഖ്യ പ്രഭാഷണം നടത്തി.
പി. ബി പ്രശാന്ത്, എം ടി വിശ്വനാഥന്‍, ദേവ രാജന്‍ തച്ചറക്കല്‍, പാലത്ത് രാമചന്ദ പണിക്കര്‍, എം കെ സദാനന്ദന്‍,മുല്ലപ്പളളി കൃഷ്ണന്‍ നമ്പൂതിരി, ഷാജി കൃഷ്ണന്‍ ആചാരി, ഡോ എം സുധീഷ് പണിക്കര്‍ സംസാരിച്ചു.
അന്ധവിശ്വാസ അനാചാര നിര്‍മാര്‍ജന ബില്ലിന്റെ മറവില്‍ പാരമ്പര്യ വിശ്വാസങ്ങളെയും ആചാരങ്ങളെയും വ്രണപ്പെടുത്തുവാനും ഇല്ലാതാക്കുവാനുമുള്ള നീക്കങ്ങള്‍ക്കെതിരെ പ്രതിഷേധം ഉയര്‍ത്താനും വിശ്വാസ സംരക്ഷണം ഉറപ്പാക്കാനുമാണ് ഈ സംഗമം സംഘടിപ്പിച്ചത്.നരബലിയും മറ്റ് പ്രാകൃത അനാചാരങ്ങളും സമൂഹത്തില്‍ നിന്ന് തികച്ചും നിര്‍മാര്‍ജനം ചെയ്യപ്പെടേണ്ടതാണെന്ന കാര്യത്തില്‍ സംഘടനയ്ക്ക് യാതൊരു തര്‍ക്കവുമില്ലെന്നും, അത്തരം ഹീനകൃത്യങ്ങള്‍ക്ക് നിലവിലെ നിയമസംവിധാനങ്ങളില്‍ തന്നെ കര്‍ശനമായ ശിക്ഷ ഉറപ്പുനല്‍കുന്നുണ്ടെന്നും നേതാക്കള്‍ വ്യക്തമാക്കി.
ജില്ലാ സെക്രട്ടറി എം കെ അഭിഷേക് പണിക്കര്‍ സ്വാഗതവും ട്രഷറര്‍ എം പി വിജീഷ് പണിക്കര്‍ നന്ദിയും പറഞ്ഞു .
ഭാരതീയ ആചാരങ്ങളെ അന്ധ വിശ്വാസങ്ങളുടെ മറവില്‍
നിരോധിക്കുന്നത് ഒന്നിച്ച് നിന്ന് എതിര്‍ക്കണം :സ്വാമി വിവേകാമൃതിന്ദപുരി
