മാസപ്പടി കേസ്; സുപ്രീംകോടതിയുടെ സ്റ്റേ ഉത്തരവ് ഹൈക്കോടതിയില്‍ ഹാജരാക്കി
കൊച്ചി: മാസപ്പടി കേസിലെ വിജിലന്‍സ് അന്വേഷണം സ്റ്റേ ചെയ്തുള്ള സുപ്രീംകോടതി ഉത്തരവ് ഹൈക്കോടതിയില്‍ ഹാജരാക്കി പ്രതിപക്ഷ നേതാവ് പിണറായി വിജയന്. ശനിയാഴ്ച തന്നെ അപ്പീല്‍ ഡിവിഷന് ബെഞ്ചിന്റെ പരിഗണനയില്‍ കൊണ്ടുവരാനാണ് നീക്കം. അപ്പീലില്‍ തീരുമാനം വരും മുമ്പുള്ള ഇഡി നീക്കങ്ങള്‍ തടയാന്‍ റിട്ട് ഹര്‍ജി നല്‍കാനും ആലോചനയുണ്ട്.
ഹൈക്കോടതിയുടെ പരിഗണനയില്‍ അപ്പീലെത്തിക്കാന് അതിവേഗ നീക്കങ്ങളളാണ് പിണറായി നടത്തുന്നത്. നേരത്തെ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ പിണറായി നല്കിയ ഹര്‍ജി തന്നെ പുതിയ നമ്പറിട്ട് ഡിവിഷന് ബെഞ്ചിന്റെ പരിഗണനയക്ക് വരും. ശനിയാഴ്ച തന്നെ അപ്പീല്‍ പരിഗണിച്ചേക്കും.
മുതിര്‍ന്ന അഭിഭാഷകരെ എത്തിച്ച് ശക്തമായ വാദങ്ങളുയര്‍ത്താനാണ് നീത്തം. അപ്പീല്‍ നല്‍കാനുള്ള അവകാശം വ്യക്തമാക്കിയ സുപ്രീംകോടതി ഉത്തരവിലെ പരാമര്‍ശങ്ങള്‍ അനുകൂലമെന്നാണ് പിണറായിയുടെയും കൂട്ടരുടെയും വിലയിരുത്തല്‍.
ഹൈക്കോടി ഡിവിഷന് ബെഞ്ച് അപ്പീല്‍ പരിഗണിക്കുമ്പോള്‍ കേസിലെ ഇഡി അന്വേഷണം ഉള്‍പ്പടെ എല്ലാ തുടര്‍നടപടികളും നിര്‍ത്തിവെയ്ക്കണമെന്ന് ആവശ്യപ്പെടും. അപ്പീലില്‍ തീരുമാനം വരുന്നതിന് മുമ്പ് ഇഡി തുടര്‍നീക്കങ്ങള്‍ നടത്തിയാല്‍, അത് തടയാന്‍ ഹൈക്കോടതിയെ സമീപിക്കാനാണ് ആലോചന. അതേസമയം നാളെ പിണറായി ഇഡിക്ക് മുന്നില്‍ ഹാജരാകില്ല.
