സി.പി.ഐ അംഗങ്ങള്‍ വോട്ട് ചെയ്തു; പാറളം പഞ്ചായത്ത് ഭരണം കോണ്‍ഗ്രസിന്
തൃശൂര്‍: പാര്‍ട്ടി വിപ്പ് ലംഘിച്ച് രണ്ട് സി.പി.ഐ അംഗങ്ങള്‍ കോണ്‍ഗ്രസിന് അനുകൂലമായി വോട്ട് ചെയ്തതോടെ നാടകീയ രാഷ്ട്രീയ നീക്കങ്ങള്‍ക്കൊടുവില്‍ പാറളം ഗ്രാമപഞ്ചായത്തില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്തി. യുഡിഎഫിന്റെ പ്രസിഡന്റ് സ്ഥാനാര്‍ഥിയായ റോസ് മേരിയാണ് പുതിയ പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. ഇടതുമുന്നണിയിലെ രണ്ട് സി.പി.ഐ അംഗങ്ങള്‍ കൂറുമാറി വോട്ട് ചെയ്തതാണ് കോണ്‍ഗ്രസിന് ഭരണത്തിലേക്കുള്ള വഴി തുറന്നത്.
പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ റോസ് മേരിക്കെതിരെ സിപിഐ സ്വന്തം സ്ഥാനാര്‍ഥിയെ രംഗത്തിറക്കിയിരുന്നു. എന്നാല്‍ വോട്ടെടുപ്പ് നടന്നപ്പോള്‍ അഞ്ച് അംഗങ്ങളുള്ള ഇടതുപക്ഷ മുന്നണിയിലെ രണ്ട് സിപിഐ അംഗങ്ങള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കുകയായിരുന്നു. സിപിഐ അംഗങ്ങളായ വനജ രാജന്, ഷക്കീര്‍ എന്നിവരാണ് പാര്‍ട്ടി വിപ്പ് കാറ്റില്‍പ്പറത്തി സ്വന്തം മുന്നണി സ്ഥാനാര്‍ഥിക്കെതിരെ റോസ് മേരിക്ക് അനുകൂലമായി വോട്ട് ചെയ്തത്.
ബി.ജെ.പി ഭരണസമിതി നേടിയെടുത്തിരുന്ന സ്റ്റേ ഓഗസ്റ്റ് 31-ന്കോടതി റദ്ദാക്കിയതോടെയാണ് പഞ്ചായത്തില്‍ രാഷ്ട്രീയ അനിശ്ചിതത്വം ഉടലെടുത്തതും യുഡിഎഫ് അവിശ്വാസപ്രമേയ നീക്കങ്ങളിലേക്ക് കടന്നതും. ആകെയുള്ള 17 അംഗങ്ങളില്‍ യു.ഡി.എഫ് – 6, ബി.ജെ.പി – 6, എല്‍.ഡി.എഫ് – 5 എന്നിങ്ങനെയാണ് കാറളം പഞ്ചായത്തിലെ കക്ഷിനില. യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ എല്‍ഡിഎഫ് ഒറ്റക്കെട്ടായി പിന്തുണച്ചതോടെ ബിജെപിക്ക് ഭരണം നഷ്ടമാവുകയായിരുന്നു.
