പ്രഥമ നാടക് പുരസ്‌കാരം കെ.ആര്‍ രമേശിന്

പ്രഥമ നാടക് പുരസ്‌കാരം കെ.ആര്‍ രമേശിന്

കോഴിക്കോട്: നാടക് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ പ്രസിഡന്റായിരുന്ന പ്രശസ്ത നാടക പ്രവര്‍ത്തകന്‍ എ. ശാന്തകുമാറിന്റെ സ്മരണക്കായി നാടക് സംസ്ഥാന കമ്മിറ്റി ഏര്‍പ്പെടുത്തിയ പ്രഥമ പുരസ്‌കാരത്തിന് കെ. ആര്‍ രമേശ് അര്‍ഹനായതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 25000 രൂപയും ശില്‍പവും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്‌കാരം 20ന് വൈകിട്ട് നാലിന് ടൗണ്‍ഹാളില്‍വച്ച് നടത്തുന്ന ‘അശാന്തം അനുസ്മരണ’ പരിപാടിയില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ജെ. ശൈലജ സമ്മാനിക്കും. അനുസ്മരണ പരിപാടി എഴുത്തുകാരന്‍ ഡോ. കെ.ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്യും. സതീഷ് കെ.സതീഷ് അനുസ്മരണ പ്രഭാഷണം നടത്തും. വൈകിട്ട് ആറിന് ലിറ്റില്‍ എര്‍ത്ത് സ്‌കൂള്‍ ഓഫ് തിയറ്റര്‍ കേരള അവതരിപ്പിക്കുന്ന അരുണ്‍ലാല്‍ സംവിധാനം ചെയ്ത നാടകം ‘ദ വില്ലന്മാര്‍’ അരങ്ങേറും. നാടക് സംസ്ഥാന പ്രസിഡന്റ് പി.രഘുനാഥന്‍, പി.ജെ ഉണ്ണികൃഷ്ണന്‍, ഷൈജു അന്തിക്കാട്, വിജയന്‍ കാരന്തൂര്‍, വിജയന്‍.വി നായര്‍, എം.കെ രവിവര്‍മ, കെ.കെ പുരുഷോത്തമന്‍, പ്രിയ ശ്രീജിത്ത് ചടങ്ങില്‍ സംബന്ധിക്കും.
വാര്‍ത്താസമ്മേളനത്തില്‍ നാടക് ജില്ലാ സെക്രട്ടറി എന്‍.വി ബിജു, ട്രഷറര്‍ ഷിബു മുത്താട്ട്, കെ.കെ പുരുഷോത്തമന്‍, ഉമേഷ് പന്തീരങ്കാവ്, ഗംഗാധരന്‍ ആയാടത്തില്‍ പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *