എക്‌സാലോജിക് കേസ്: പിണറായിയുടെ ഹര്‍ജിയില്‍ വാദം കേള്‍ക്കാന്‍ പ്രത്യേക ബെഞ്ച്, ബുധനാഴ്ച പരിഗണിക്കും

എക്‌സാലോജിക് കേസ്: പിണറായിയുടെ ഹര്‍ജിയില്‍ വാദം കേള്‍ക്കാന്‍ പ്രത്യേക ബെഞ്ച്, ബുധനാഴ്ച പരിഗണിക്കും

എക്‌സാലോജിക് കേസ്: പിണറായിയുടെ ഹര്‍ജിയില്‍ വാദം കേള്‍ക്കാന്‍ പ്രത്യേക ബെഞ്ച്, ബുധനാഴ്ച പരിഗണിക്കും

ന്യൂഡല്‍ഹി: സി.എം.ആര്‍.എല്‍ എക്‌സലോജിക് ഇടപാടുമായി ബന്ധപ്പെട്ട വിജിലന്‍സ് കേസിലെ നടപടികള്‍ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ നല്‍കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കാന്‍ സുപ്രീം കോടതി പ്രത്യേക ബെഞ്ച് രൂപീകരിച്ചു. ജസ്റ്റിസ് ജോയ് മാല ബാഗ്ചി, ജസ്റ്റിസ് വി. മോഹ്ന എന്നിവരടങ്ങിയ ബെഞ്ചാണ് രൂപികരിച്ചിരിക്കുന്നത്. ഹര്‍ജിയില്‍ ബുധനാഴ്ച വാദം കേള്‍ക്കും.

വിജിലന്‍സ് കേസിനെതിരെ പിണറായി വിജയന്‍, വീണ ടി, മുഹമ്മദ് റിയാസ്, ഹസന്‍ വാരിസ് എന്നിവരാണ് സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തിരുന്നത്. ഈ ഹര്‍ജികളിലെല്ലാം ബുധനാഴ്ച വാദം കേള്‍ക്കും.

വെള്ളിയാഴ്ച കേസ് പരിഗണിച്ചപ്പോള്‍ പിണറായിയുടെ അറസ്റ്റിന് സാധ്യത ഉണ്ടെന്ന് അദ്ദേഹത്തിനുവേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ സിദ്ധാര്‍ത്ഥ് ലൂതറ ചൂണ്ടിക്കാട്ടിയിരുന്നു. പിണറായി വിജയന് 82 വയസ്സ് ആയെന്നും അതിനാല്‍ ഇന്നുതന്നെ കേസ് പരിഗണിച്ച് ഇടക്കാല സംരക്ഷണം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാല്‍ എല്ലാ ബെഞ്ചുകളിലും കേസുകളുടെ ബാഹുല്യം ആണെന്നും, അതിനാല്‍ അടുത്ത ആഴ്ച പ്രത്യേക ബെഞ്ച് രൂപീകരിച്ച് ഈ അപ്പീലുകളില്‍ വാദം കേള്‍ക്കുന്ന കാര്യം പരിഗണിക്കാമെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചിരുന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *