വമ്പന്മാര്‍ ഒരുമിച്ച് വീണു; ചരിത്രം സൃഷ്ടിച്ച് മെസി

വമ്പന്മാര്‍ ഒരുമിച്ച് വീണു; ചരിത്രം സൃഷ്ടിച്ച് മെസി

വമ്പന്മാര്‍ ഒരുമിച്ച് വീണു; ചരിത്രം സൃഷ്ടിച്ച് മെസി

 

മേജര്‍ ലീഗ് സോക്കറില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ അറ്റ്‌ലാന്‍ഡ യുണൈറ്റഡിനെതിരെ ഇന്റര്‍ മയാമി തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയിരുന്നു. എതിരാളികളുടെ തട്ടകത്തില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളിനാണ് മയാമി വിജയിച്ചത്.

ഇതിഹാസ താരം ലയണല്‍ മെസിയുടെ മിന്നും ഫോമിലാണ് മയാമി വിജയിച്ചു കയറിയത്. മത്സരത്തില്‍ ഇരട്ട ഗോള്‍ നേടിയാണ് മെസി തിളങ്ങിയത്. മത്സരത്തിന്റെ രണ്ടാം പകുതിയില്‍ 56, 60 എന്നീ മിനിട്ടുകളിലായിരുന്നു മെസിയുടെ ഇരട്ട ഗോള്‍ പിറന്നത്.

ഈ സീസണില്‍ ഗോള്‍ സ്‌കോറിങ് കൊണ്ട് പല റെക്കോഡുകളും തിരുത്തിയെഴുതി മുന്നേറുന്ന മെസി മറ്റൊരു ചരിത്രവും കുറിച്ചു. ഒരു ക്ലബ്ബിനായി ഏറ്റവും വേഗത്തില്‍ 100 നോണ്‍ പെനാല്‍റ്റി ഗോളുകള്‍ നേടുന്ന താരമായാണ് മെസി മാറിയത്. മയാമിക്കൊപ്പം 120 മത്സരങ്ങളില്‍ നിന്നുമാണ് മെസി ഈ നേട്ടം കൈപ്പിടിയിലാക്കിയത്.

ഉറുഗ്വേയ്ന്‍ സൂപ്പര്‍ താരം ലൂയി സുവാരസിനെ മറികടന്നുകൊണ്ടാണ് മെസിയുടെ കുതിപ്പ്. സ്പാനിഷ് വമ്പന്‍മാരായ ബാഴ്‌സലോണക്ക് വേണ്ടി 124 മത്സരങ്ങളില്‍ നിന്നുമായിരുന്നു സുവാരസ് 100 നോണ്‍ പെനാല്‍റ്റി ഗോളുകള്‍ സ്വന്തമാക്കിയിരുന്നത്.

ഈ നേട്ടം സുവാരസിനെക്കാള്‍ നാല് മത്സരങ്ങള്‍ കുറവ് കളിച്ചുകൊണ്ട് മെസി തന്റെ പേരിലാക്കിയിരിക്കുകയാണ്. ഈ പട്ടികയില്‍ മൂന്നാം സ്ഥാനത്തുള്ളത് പോര്‍ച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ്. റയല്‍ മാഡ്രിഡിന് വേണ്ടി 126 മത്സരങ്ങളില്‍ നിന്നുമായിരുന്നു റൊണാള്‍ഡോ ഈ നേട്ടം സ്വന്തമാക്കിയിരുന്നത്.
ഒരു ക്ലബ്ബിനായി ഏറ്റവും വേഗത്തില്‍ 100 നോണ്‍ പെനാല്‍റ്റി ഗോളുകള്‍ സ്വന്തമാക്കിയ താരം, ക്ലബ്ബ്, മത്സരങ്ങളുടെ എണ്ണം

ലയണല്‍ മെസി ഇന്റര്‍ മയാമി 120

ലൂയി സുവാരസ് ബാഴ്‌സലോണ 124

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ റയല്‍ മാഡ്രിഡ് 126

ഹാരി കെയ്ന്‍ ബയേണ്‍ മ്യൂണിക്- 131

എര്‍ലിങ് ഹാലണ്ട് മാഞ്ചസ്റ്റര്‍ സിറ്റി 139

മത്സരത്തിലെ ഇരട്ട ഗോളുകള്‍ക്ക് പിന്നാലെ ഫുട്‌ബോളിലെ തന്റെ ഗോള്‍ നേട്ടം 936 ആക്കി ഉയര്‍ത്താനും മെസിക്ക് സാധിച്ചു. തന്നെ ഇതിഹാസമാക്കി മാറ്റിയ ബാഴ്‌സലോണക്ക് വേണ്ടിയാണ് മെസി ഏറ്റവും കൂടുതല്‍ ഗോളുകള്‍ അടിച്ചുകൂട്ടിയത്.

672 ഗോളുകളാണ് മെസി കറ്റാലന്‍മാര്‍ക്ക് വേണ്ടി നേടിയത്. അര്‍ജന്റീന ദേശീയ ടീമിനായി 126 ഗോളുകളും ഫ്രഞ്ച് വമ്പന്‍മാരായ പാരീസ് സെയ്ന്റ് ജെര്‍മെയ്‌ന് വേണ്ടി 32 ഗോളുകളും മെസി സ്വന്തമാക്കി. മയാമിക്ക് വേണ്ടി 106 ഗോളുകളും എതിരാളികളുടെ വലയില്‍ എത്തിച്ചാണ് മെസി കുതിക്കുന്നത്.

അതേസമയം മത്സരത്തില്‍ മെസിക്ക് പുറമേ ജെര്‍മന്‍ ബെര്‍ട്ടറാമാണ് മയാമിക്ക് വേണ്ടി മൂന്നാം ഗോള്‍ നേടിയത്. ഫാഫാ പി കോള്‍ട്ട് ആണ് അറ്റ്‌ലാന്‍ഡ യുണൈറ്റഡിന് വേണ്ടി ആശ്വാസ ഗോള്‍ നേടിയത്. മത്സരത്തില്‍ അനുകൂലമായി ലഭിച്ച പെനാല്‍റ്റി കൃത്യമായി വലയില്‍ എത്തിക്കുകയായിരുന്നു താരം.

നിലവില്‍ എം.എല്‍.എസ് ഈസ്റ്റേണ്‍ കോണ്‍ഫറന്‍സില്‍ രണ്ടാം സ്ഥാനത്താണ് മെസിയും സംഘവും.

Share

Leave a Reply

Your email address will not be published. Required fields are marked *