മദ്യത്തില്‍ പുതിയ നയം വരും; തിരുത്താനൊരുങ്ങി സര്‍ക്കാര്‍

മദ്യത്തില്‍ പുതിയ നയം വരും; തിരുത്താനൊരുങ്ങി സര്‍ക്കാര്‍

മദ്യത്തില്‍ പുതിയ നയം വരും; തിരുത്താനൊരുങ്ങി സര്‍ക്കാര്‍

ആലപ്പുഴ: യു.ഡി.എഫ് സര്‍ക്കാരിന്റെ പുതിയ മദ്യനയം നവംബറോടെ പ്രഖ്യാപിക്കുമെന്ന് എക്‌സൈസ് മന്ത്രി എം. ലിജു അറിയിച്ചു. പുതിയ നയം രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലാണെന്നും വിവിധ മേഖലകളില്‍ നിന്ന് ലഭിച്ച നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ ക്രോഡീകരിച്ചു വരികയാണെന്നും മന്ത്രി വ്യക്തമാക്കി. എക്‌സൈസ് മന്ത്രിയുടെ ഓഫീസ് പുറത്തുവിട്ട വീഡിയോ സന്ദേശത്തിലാണ് ഇക്കാര്യം അറിയിച്ചത്.

നയരൂപീകരണത്തിനായി എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ നാല് മുതല്‍ അഞ്ച് ദിവസം വരെ നീണ്ട വിപുലമായ കൂടിയാലോചനകളാണ് നടന്നത്. മദ്യവിരുദ്ധ സമിതികള്‍, ലഹരിവിരുദ്ധ സംഘടനകള്‍, മദ്യവ്യവസായ മേഖലയിലെ തൊഴിലാളി യൂണിയനുകള്‍, പൊതുസമൂഹത്തിലെ വിവിധ തുറകളിലുള്ള വ്യക്തികള്‍ എന്നിവരുമായി ചര്‍ച്ച നടത്തിക്കഴിഞ്ഞു. ഇവരില്‍ നിന്ന് ലഭിച്ച നിര്‍ദ്ദേശങ്ങള്‍ ക്രോഡീകരിച്ച് സര്‍ക്കാരിലും യുഡിഎഫിലും ചര്‍ച്ച ചെയ്ത ശേഷമായിരിക്കും അന്തിമ നയത്തിന് രൂപം നല്‍കുക. നവംബര്‍ പകുതിയോടെയോ മാസാവസാനത്തോടെയോ പുതിയ മദ്യനയം ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ചാലക്കുടിയിലെ ഒരു ബേക്കറിക്ക് ഹോര്‍ട്ടി വൈന്‍ വില്‍ക്കാന്‍ അനുമതി നല്‍കിയ നടപടി വിവാദമായതോടെയാണ് പുതിയ മദ്യ നയം വീണ്ടും ചര്‍ച്ചയായത്. എക്‌സൈസ് വകുപ്പ് അടിയന്തരമായി ഇടപെട്ട് വിവാദ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. മുന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ 2024-ല്‍ ഫോറിന്‍ ലിക്കര്‍ ചട്ടങ്ങളില്‍ വരുത്തിയ ഭേദഗതി പ്രകാരം ലൈസന്‍സുള്ള ബേക്കറികള്‍ക്കും ഷോപ്പിംഗ് സെന്ററുകള്‍ക്കും ഹോര്‍ട്ടി വൈന്‍ വില്‍ക്കാന്‍ അനുമതി നല്‍കിയിരുന്നു. ഈ ഭേദഗതിയുടെ മറവില്‍ ചാലക്കുടിയിലെ സ്ഥാപനം എക്‌സൈസ് കമ്മീഷണറെ സമീപിച്ച് നിശ്ചിത ഫീസ് അടച്ച് കഴിഞ്ഞ ജൂണില്‍ ലൈസന്‍സ് കരസ്ഥമാക്കുകയായിരുന്നു.

സ്ഥാപനം ഹോര്‍ട്ടി വൈന്‍ വില്‍പന ആരംഭിക്കാന്‍ തീരുമാനിച്ച വിവരം പരസ്യമായതോടെയാണ് സംഭവം വിവാദമായതും എക്‌സൈസ് മന്ത്രിയുടെ ശ്രദ്ധയില്‍പ്പെട്ടതും. സര്‍ക്കാരിന്റെ പുതിയ മദ്യനയം രൂപീകരണ ഘട്ടത്തിലാണെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം ലൈസന്‍സ് റദ്ദാക്കിയത്. ലൈസന്‍സ് അപേക്ഷ കൈകാര്യം ചെയ്ത അബ്കാരി ഡെപ്യൂട്ടി കമ്മീഷണര്‍ സി.കെ. അനില്‍കുമാറിനെ എക്‌സൈസ് വകുപ്പ് സ്ഥലംമാറ്റി.

Share

Leave a Reply

Your email address will not be published. Required fields are marked *