ഐഎന്‍എല്‍ – നാഷണല്‍ ലീഗ് യോജിപ്പ് ഇടപെടും; ടി.പി.രാമകൃഷ്ണന്‍

ഐഎന്‍എല്‍ – നാഷണല്‍ ലീഗ് യോജിപ്പ് ഇടപെടും; ടി.പി.രാമകൃഷ്ണന്‍

പി.ടി.നിസാര്‍

കോഴിക്കോട്: ഐഎന്‍എല്‍ – നാഷണല്‍ ലീഗ് യോജിപ്പ് സംബന്ധിച്ച് ഇരുവിഭാഗം നേതാക്കളുമായും സംസാരിച്ചിട്ടുണ്ടെന്നും, അവരാവശ്യപ്പെട്ടാല്‍ ഇരുവിഭാഗത്തെയും മുഖാമുഖം ചര്‍ച്ചയ്ക്ക് സന്നദ്ധമാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി.രാമകൃഷ്ണന്‍ പീപ്പിള്‍സ് റിവ്യൂവിനോട് പറഞ്ഞു. പ്രാഥമിക ചര്‍ച്ചയില്‍ ഇരുവിഭാഗം നേതാക്കളും പോസിറ്റീവായാണ് പ്രതികരിച്ചത്. ഇതോടെ ഇക്കാര്യത്തില്‍ തുറന്ന ചര്‍ച്ചയ്ക്ക് വേദിയൊരുങ്ങി. ഐഎന്‍എല്‍ നേതൃത്വമോ, നാഷണല്‍ ലീഗ് നേതൃത്വമോ ഇടതുമുന്നണി നേതൃത്വത്തോട് ആവശ്യമുന്നയിച്ചാല്‍ ഇരുപാര്‍ട്ടികള്‍ക്കിടയിലെ മഞ്ഞുരുകും.യോജിച്ച് പോകണമെന്നാണ് എല്‍ഡിഎഫിന്റെ കാഴ്ചപ്പാട്.

ഐഎന്‍എല്‍ വിട്ടവരെ തിരിച്ചെത്തിക്കാന്‍ അഖിലേന്ത്യാ നേതൃത്വം തീരുമാനിക്കുകയും, അത് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗീകരിക്കുകയും, തുടര്‍ന്ന് സംസ്ഥാന കൗണ്‍സില്‍ വിളിച്ചു ചേര്‍ത്ത് ചര്‍ച്ച ചെയ്ത് തുടര്‍ നടപടികളുണ്ടാകുമെന്ന് സംസ്ഥാന പ്രസിഡണ്ട് അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. ഐക്യ നീക്കത്തെ സ്വാഗതം ചെയ്യുന്നതായി നാഷണല്‍ ലീഗ് സംസ്ഥാന പ്രസിഡണ്ട് പ്രൊഫ.അബ്ദുല്‍ വഹാബും വ്യക്തമാക്കിയിട്ടുണ്ട്. ഇരുപാര്‍ട്ടികളിലെയും നേതാക്കളും, അണികളും തുടര്‍ നടപടികളിലേക്ക് ഉറ്റുനോക്കിയിരിക്കുകയാണ്.

 

ഐഎന്‍എല്‍ – നാഷണല്‍ ലീഗ് യോജിപ്പ് ഇടപെടും; ടി.പി.രാമകൃഷ്ണന്‍

Share

Leave a Reply

Your email address will not be published. Required fields are marked *