പുതു തലമുറ കള്ളത്തരത്തിന് ചൂട്ട് പിടിക്കരുത്; പി.പി.ശ്രീധരനുണ്ണി

പുതു തലമുറ കള്ളത്തരത്തിന് ചൂട്ട് പിടിക്കരുത്; പി.പി.ശ്രീധരനുണ്ണി

കോഴിക്കോട്: സത്യത്തില്‍ ജീവിക്കുകയും ധര്‍മ്മത്തില്‍ ചരിക്കുകയും ചെയ്ത ഗാന്ധിജിയുടെ നാട്ടില്‍ പുതു തലമുറ കള്ളത്തരത്തിന് ചൂട്ട് പിടിക്കരുതെന്ന് പ്രശസ്ത കവി പി.പി.ശ്രീധരനുണ്ണി പറഞ്ഞു. ഗാന്ധി പീസ് ഫൗണ്ടേഷന്‍ കോഴിക്കോട് സംഘടിപ്പിക്കുന്ന ഗാന്ധി ജയന്തി വാരാഘോഷം 2026 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗാന്ധി ദര്‍ശനം കേള്‍വി മാത്രമാകരുത്. ബുദ്ധികൊണ്ട് വായിക്കുകയും ബുദ്ധികൊണ്ട് വരയ്ക്കകുയയും വേണം. ചിന്തകളെ ഉണര്‍ത്തുന്ന ഗാന്ധിയന്‍ ചിത്രങ്ങള്‍ വരയ്ക്കണമെന്നദ്ദേഹം കുട്ടികളോട് ആഹ്വാനം ചെയ്തു.

എല്ലാ വിളക്കും ഊതിക്കെടുത്തി വെളിച്ചമേ നയിച്ചാലും എന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല. ഗാന്ധിജി എന്ന വെളിച്ചം നമ്മെ നയിക്കട്ടെ. ഗാന്ധിയന്‍ ചിന്തകള്‍ വായിക്കണം. എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍ എന്ന ഗാന്ധിജിയുടെ ആത്മകഥ എല്ലാവരും വായിക്കണം. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തെ മുന്നില്‍ നിന്നു നയിച്ചത് മാത്രമല്ല, ലോകമാകെ സത്യധര്‍മ്മാദികളില്‍ ജീവിക്കുന്ന ലോകമായിരുന്നു ഗാന്ധിജിയുടെ സ്വപ്നം. മറ്റുള്ളവരുടെ മനസ്സിനെ വേദനിപ്പിക്കുന്നതും ഹിംസയാണ്. ഗാന്ധിയന്‍ ചിന്തകളാല്‍ പ്രചോദിതമാവുന്ന ഒരു സമൂഹമായി മാറാന്‍ സാധിക്കട്ടെ എന്നദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫൗണ്ടേഷന്‍ പ്രസിഡണ്ട് ടി.ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി യു.രാമചന്ദ്രന്‍ സ്വാഗതവും ശിവാനന്ദന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു. കുട്ടികളുടെ വിവിധ മത്സരങ്ങളും അരങ്ങേറി. ഗാന്ധിജിയുടെ ജീവിത സന്ദര്‍ഭങ്ങളെ ആസ്പദമാക്കിയുള്ള ചിത്ര പ്രദര്‍ശനവും നടന്നു.

 

 

 

പുതു തലമുറ കള്ളത്തരത്തിന് ചൂട്ട് പിടിക്കരുത്; പി.പി.ശ്രീധരനുണ്ണി

Share

Leave a Reply

Your email address will not be published. Required fields are marked *