കോഴിക്കോട്: പീപ്പിള്‍സ് റിവ്യൂ പബ്ലിക്കേഷന്‍സ് സംഘടിപ്പിക്കുന്ന സാഹിത്യ ക്യാമ്പിനോടനുബന്ധിച്ച് സാഹിത്യ നഗര സപ്ലിമെന്റ് പ്രസിദ്ധീകരിക്കും. സപ്ലിമെന്റില്‍ സാഹിത്യ നഗരത്തിന്റെ ചരിത്രവും വിശേഷങ്ങളും, പ്രശസ്ത സാഹിത്യകാരന്മാരുടെയും, നവാഗത സാഹിത്യകാരന്മാരുടെയും രചനകള്‍ പ്രസിദ്ധീകരിക്കും. സപ്ലിമെന്റ് സാഹിത്യ ക്യാമ്പില്‍ വെച്ച് പ്രകാശനം ചെയ്യും.
