സോഡിയ ഫര്‍ണ്ണീച്ചര്‍ ഷോറൂമുകളുടെ ഉദ്ഘാടനം നാളെ

സോഡിയ ഫര്‍ണ്ണീച്ചര്‍ ഷോറൂമുകളുടെ ഉദ്ഘാടനം നാളെ

കോഴിക്കോട്: കേരളത്തിലെ ഫര്‍ണിച്ചര്‍ രംഗത്ത് പുതിയൊരു അധ്യായത്തിന് തുടക്കം കുറിച്ചുകൊണ്ട്് സോഡിയ ഫര്‍ണ്ണീച്ചര്‍ ഷോറൂമുകള്‍ നാളെ (19ന്) അഞ്ച് ഇടങ്ങളില്‍ പ്രവര്‍ത്തനം ആരംഭിക്കും. കോഴിക്കോട് ഹൈലൈറ്റ് മാള്‍, കണ്ണൂര്‍, മുക്കം, ഉള്ള്യേരി, ഒളവണ്ണ എന്നിവിടങ്ങളിലാണ് സോഡിയയുടെ പുതിയ ഷോറൂമുകള്‍ ഉദ്ഘാടനം ചെയ്യുന്നത്.

1935-ല്‍ കേരളത്തിന്റെ മരവ്യാപാരത്തിന്റെ പ്രധാന കേന്ദ്രമായിരുന്ന കല്ലായിയില്‍ തറവട്ടത്ത് മാളിയേക്കല്‍ മൊയ്തീന്‍ ഹാജി ആരംഭിച്ച മുഹമ്മദീയ ടിമ്പര്‍ മില്ലില്‍ നിന്നാണ് ഈ പാരമ്പര്യത്തിന്റെ തുടക്കം. ജര്‍മ്മനിയില്‍ നിന്ന് മെഷിനുകള്‍ എത്തിച്ച്, ഗുണമേന്മയുള്ള ഉല്‍പ്പന്നങ്ങള്‍ കൂടുതല്‍ ആളുകളിലേക്ക് എത്തിക്കണമെന്ന ആശയത്തോടെയായിരുന്നു അന്നത്തെ സംരംഭത്തിന്റെ തുടക്കം.

91 വര്‍ഷങ്ങള്‍ക്കിപ്പുറം, അതേ ആശയത്തെ പുതിയ കാലത്തിനനുസരിച്ച് അവതരിപ്പിക്കുകയാണ് സോഡിയ. ‘ഝൗമഹശ്യേ എൗൃിശൗേൃല ളീൃ ഘല’ൈ എന്ന വാഗ്ദാനത്തോടെ, ഫര്‍ണിച്ചറിനൊപ്പം ഹോം ഡെക്കോര്‍, യൂട്ടിലിറ്റി പ്രൊഡക്ട്‌സ്, ഹോം ആക്‌സസറീസ് തുടങ്ങി വീടിനാവശ്യമായ വിവിധ ഉല്‍പ്പന്നങ്ങള്‍ ഒരിടത്ത് ലഭ്യമാക്കും.

ഇടനിലക്കാരില്ലാതെ ഫാക്ടറിയില്‍ നിന്ന് നേരിട്ട് ഫര്‍ണിച്ചര്‍ എത്തിക്കുന്നതിനാല്‍ മികച്ച ഉല്‍പ്പന്നങ്ങള്‍ കുറഞ്ഞ വിലയില്‍ ഉപഭോക്താക്കളിലേക്ക് എത്തും. ഫര്‍ണിച്ചറിന് പുറമേ, ഒരു വീട്ടിലേക്ക് ആവശ്യമായ നിത്യോപയോഗ സാധനങ്ങളായ യൂട്ടിലിറ്റി, ഡെക്കോര്‍ ഉല്‍പ്പന്നങ്ങളുടെ വിപുലമായ ശേഖരവും സോഡിയയില്‍ ലഭ്യമാണ്.

49 മുതല്‍ ആരംഭിക്കുന്ന ഉല്‍പ്പന്ന ശ്രേണികളുടെ വിപുലമായ ശേഖരം എല്ലാ വിഭാഗം ഉപഭോക്താക്കള്‍ക്കും അവരുടെ ബജറ്റിന് അനുയോജ്യമായ രീതിയില്‍ തിരഞ്ഞെടുക്കാന്‍ കഴിയുന്ന തരത്തിലാണ് ഒരുക്കിയിരിക്കുന്നത്.

ഓരോ വീടിന്റെയും ആവശ്യങ്ങളും ലഭ്യമായ സ്‌പേസും വ്യത്യസ്തമാണെന്ന തിരിച്ചറിവില്‍, ഉപഭോക്താക്കളുടെ ആവശ്യാനുസരണം തിരഞ്ഞെടുക്കാനും ആവശ്യമായിടത്ത് കസ്റ്റമൈസേഷന്‍ ഓപ്ഷനുകള്‍ പ്രയോജനപ്പെടുത്താനും സോഡിയ സൗകര്യമൊരുക്കുന്നു.

ഷോറൂം അനുഭവത്തിനൊപ്പം, സോഡിയയുടെ വെബ്‌സൈറ്റ് വഴിയും ഉപഭോക്താക്കള്‍ക്ക് വീട്ടിലിരുന്ന് ഉല്‍പ്പന്നങ്ങള്‍ പരിചയപ്പെടാനും തിരഞ്ഞെടുക്കാനും വാങ്ങാനും സാധിക്കും.

നാളെ നടക്കുന്ന ഉദ്ഘാടനത്തോടനുബന്ധിച്ച് അഞ്ച് ഷോറൂമുകളിലും പ്രത്യേക ഉദ്ഘാടന പരിപാടികളും ഉപഭോക്താക്കള്‍ക്കായുള്ള വിവിധ ഓഫറുകളും ആകര്‍ഷകമായ സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് ചെയര്‍മാന്‍ ഹാരിസ്.കെ.പി, ഫൗണ്ടര്‍ ആന്റ് സി ഇ ഒ സഹീര്‍ ബ്രോണറ്റ്, മാനേജിംങ് ഡയറക്ടര്‍ നസീര്‍ കെ.പി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.ഡയറക്ടര്‍മാരായ ഫിറോസ് ലാല്‍, ഭാസില്‍ എന്നിവരും സംബന്ധിച്ചു.

 

 

 

സോഡിയ ഫര്‍ണ്ണീച്ചര്‍ ഷോറൂമുകളുടെ
ഉദ്ഘാടനം നാളെ

 

Share

Leave a Reply

Your email address will not be published. Required fields are marked *