കോഴിക്കോട് :ചലച്ചിത്ര കൂട്ടായ്മയുടെ 2026ലെ വേണു നാഗവള്ളി സ്മാരക പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച ആല്‍ബം സംഗീത പുരസ്കാരം ബഷീര്‍ സില്‍സില, സിനിമാ രംഗത്തെ സമഗ്ര സംഭാവനാ പുരസ്കാരം ജയേന്ദ്ര ശര്‍മ്മ, മികച്ച എഴുത്തുകാരനുള്ള പുരസ്കാരം അനുപ് സദന്, മികച്ച കവിയും സാമൂഹ്യ സേവന രംഗത്തെ പ്രവര്‍ത്തനങ്ങളും പരിഗണിച്ചുള്ള കലാ സപര്യ അവാര്‍ഡ് കെ. എസ്. ശ്രുതിക്ക്, മികച്ച നടന് രാജന് തൃശൂര്‍, മികച്ച ഗായകന് ശ്രീകാന്ത് കൃഷ്ണമൂര്‍ത്തി എന്നിവര്‍ക്ക് നല്‍കും.
ഗാനരചയിതാവും കഥാകൃത്തും സംവിധായകനുമായ ഗിരീഷ് പെരുവയല്‍ അധ്യക്ഷത വഹിക്കുന്ന പുരസ്കാരദാന ചടങ്ങ് നാടകരചയിതാവും എഴുത്തുകാരനും കേരള സാഹിത്യ അക്കാദമി സെക്രട്ടറിയുമായിരുന്ന പുരുഷന് കടലുണ്ടി ഉദ്ഘാടനം ചെയ്യും. സെപ്റ്റംബര്‍ 12 ശനിയാഴ്ച വൈകിട്ട് 5 മണിക്ക് കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ നടക്കുന്ന വേണു നാഗവള്ളി അനുസ്മരണ ചടങ്ങില്‍ പുരസ്കാരവും പ്രശസ്തിപത്രവും വിതരണം ചെയ്യും. സംവിധായകനും നിര്‍മാതാവുമായ സമദ് മങ്കട,എ. വി. കുഞ്ഞാമു,അഡ്വ. ഫസല്‍ പറമ്പാടന്‍, ഷാനവാസ് കണ്ണഞ്ചേരി എന്നിവര്‍ പങ്കെടുക്കും.
വേണു നാഗവള്ളി സ്മാരക പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു
