ഹംസക്ക അനുസ്മരണ യോഗം സംഘടിപ്പിച്ചു

ഹംസക്ക അനുസ്മരണ യോഗം സംഘടിപ്പിച്ചു

കല്‍പ്പറ്റ: സിപിഐ (എം) മേപ്പാടി ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായിരുന്ന കെ.ഹംസയുടെ 29-ാം ചരമ ദിനം സിപിഐ(എം) മേപ്പാടി പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സമുചിതമായി ആചരിച്ചു. പരിപാടി സിപിഐ(എം) സംസ്ഥാന കമ്മിറ്റിയംഗം സി.കെ.ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. അടിസ്ഥാന ജനവിഭാഗങ്ങളുടെ ഉന്നമത്തിന് ജീവിതം ഉഴിഞ്ഞുവെച്ച കമ്മ്യൂണിസ്റ്റ് നേതാവായിരുന്നു ഹംസക്കയെന്ന് സി.കെ.ശശീന്ദ്രന്‍ പറഞ്ഞു. സിപിഐ(എം) കല്‍പ്പറ്റ ഏരിയാ സെക്രട്ടറി വി.ഹാരിസ് മുഖ്യ പ്രഭാഷണം നടത്തി. മേപ്പാടി ലോക്കല്‍ സെക്രട്ടറി എന്‍.സി.സാബു അധ്യക്ഷത വഹിച്ചു. കല്‍പ്പറ്റ ഏരിയ കമ്മിറ്റിയംഗം കെ.വിനോദ് സംസാരിച്ചു. കുന്നംപറ്റ ലോക്കല്‍ സെക്രട്ടറി പി.ടി.മന്‍സൂര്‍ സ്വാഗതവും, ലോക്കല്‍ കമ്മിറ്റിയംഗം ഇ.വി.മാത്യു നന്ദിയും പറഞ്ഞു.

 

 

ഹംസക്ക അനുസ്മരണ യോഗം സംഘടിപ്പിച്ചു

Share

Leave a Reply

Your email address will not be published. Required fields are marked *