ഹോം ഫിക്കോസ് സഹകരണ ഹോമിയോ ക്ലിനിക്ക് ആന്‍ഡ് ഫാര്‍മസി ഫറോക്ക് ബ്രാഞ്ച് ഉദ്ഘാടനം ഇന്ന്

ഹോം ഫിക്കോസ് സഹകരണ ഹോമിയോ ക്ലിനിക്ക് ആന്‍ഡ് ഫാര്‍മസി ഫറോക്ക് ബ്രാഞ്ച് ഉദ്ഘാടനം ഇന്ന്

കോഴിക്കോട്: ഹോമിയോ ചികിത്സാരംഗത്തെ സഹകരണസ്ഥാപനമായ ഹോം ഫിക്കോസ് ഫറോക്കില്‍ ആരംഭിക്കുന്ന മൂന്നാമത്തെ ബ്രാഞ്ചിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 11ന് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിര്‍വഹിക്കും. ക്ലിനിക്കിന്റെ ഉദ്ഘാടനം ഫറോക്ക് മുനിസിപ്പല്‍ ചെയര്‍മാന്‍ എന്‍.സി അബ്ദുല്‍ റസാക്കും മെഡിക്കല്‍ ക്യാംപ് ഉദ്ഘാടനം കോഴിക്കോട് ജില്ലാ സഹകരണ ഹോമിയോ ഹോസ്പിറ്റല്‍ പ്രസിഡന്റും മുന്‍ എം.എല്‍.എയുമായ വി.കെ.സി മമ്മദ്‌കോയയും ഉദ്ഘാടനം ചെയ്യും. ഹോം ഫിക്കോസ് പ്രസിഡന്റ് ഡോ. കെ.എം ഉവൈസ് അധ്യക്ഷത വഹിക്കും. ഹോം ഫിക്കോസ് സെക്രട്ടറി ഡോ: ഹാജറ കെ.കെ റിപ്പോര്‍ട്ട് അവതരിപ്പിക്കും.
ഹോമിയോ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ: കവിത പുരുഷോത്തമന്‍ സഹകരണ വകുപ്പ് അസിസ്റ്റന്റ് രജിസ്ട്രാര്‍ വാസന്തി കെ.ആര്‍. ഐ.എച്ച്.എം.എ ജില്ലാ പ്രസിഡന്റ് ഡോ. സുരേഷ് കുമാര്‍ പി.ബി, കെ.ജി.എച്ച്.എം.ഒ.എ ജില്ല പ്രസിഡന്റ് ഡോ: ദീപ രവിവര്‍മ, ഐ.എച്ച്.കെ സ്റ്റേറ്റ് കൗണ്‍സില്‍ മെംബര്‍ ഡോ: നീരജ്, മുന്‍ സിന്‍ഡിക്കേറ്റ് അംഗം ആദം മുല്‍സി ആശംസകള്‍ നേരും. ഹോം ഫിക്കോസ് വൈസ് പ്രസിഡന്റ് ഡോ: ടി.കെ ഹരിന്ദ്രനാഥന്‍ സ്വാഗതവും ഹോം ഫിക്കോസ് ഡയറക്ടര്‍ ഡോ: എം.ജി ഉമ്മന്‍ നന്ദിയും പറയും.

Share

Leave a Reply

Your email address will not be published. Required fields are marked *