ഒരു തുക വാങ്ങി കീഴടങ്ങൂ, എന്തിനാ ചെയ്യാത്ത തെറ്റിന് ജയിലില്‍ പോയത്; ശബ്ദരേഖ പുറത്തുവിട്ട് സ്വപ്‌ന സുരേഷ്

പാലക്കാട്: ഷാജ് കിരണുമായുള്ള തന്റെ സംഭാഷണത്തിന്റെ ശബ്ദരേഖ സ്വപ്‌ന സുരേഷ് പുറത്തുവിട്ടു. പാലക്കാട് എച്ച്.ആര്‍.ഡി.എസ് ഓഫിസില്‍ നിന്നാണ് ഫോണ്‍ സംഭാഷണം പുറത്ത് വന്നത്.

‘സിനിമയില്‍ കാണിക്കുന്ന പോലെ ഹീറോയിസം കാണിക്കാന്‍ ആണെങ്കില്‍ അതൊന്നും നടക്കുന്ന കാര്യമല്ല. സത്യമിതാണ്, ഇവരൊന്നും റിയാലിറ്റിയിലേക്ക് വന്നിട്ടില്ല. ഈ ശിവശങ്കറിന് ശിക്ഷിക്കണം എന്നുണ്ടെങ്കില്‍ നിങ്ങളേല്‍ക്കുന്ന പീഡനം കൊണ്ട് എന്താണ് ഗുണം? നിങ്ങള്‍ അകത്ത് പോയി കിടന്നാല്‍ നിങ്ങളുടെ മക്കള്‍ക്ക്, ഫാമിലിക്ക് എല്ലാം പ്രശ്‌നങ്ങളല്ലേ. എന്താണ് ഇതിന്റെ നേട്ടം?

ഷാജ്: ‘അയാളെ ശിക്ഷിക്കുകയോ ശിക്ഷിക്കാതിരിക്കുകയോ ചെയ്യട്ടെ. നിങ്ങള്‍ സ്ട്രഗിള്‍ ചെയ്യുന്നതില്‍ നേട്ടമെന്താണ്. അല്ലെങ്കില്‍ കീഴടങ്ങണം. കീഴടങ്ങണം എന്ന് പറഞ്ഞാല്‍ ഒരു എമൗണ്ട് വാങ്ങിക്കീഴടങ്ങണം.’

സ്വപ്‌ന: ആരേല്‍ന്ന് വാങ്ങാനാണ്? ആരെ അറിയാം നമുക്ക്?

ഷാജ്: ‘നിങ്ങള്‍ പറഞ്ഞത് ആര്‍ക്കാണ് ഡാമേജ് ഉണ്ടായത്. അവരുടെ കൈയില്‍ നിന്ന് കാശ് വാങ്ങണം. നിങ്ങളെന്തിനാ ചെയ്യാത്ത തെറ്റിന് ജയിലില്‍ പോയത്, അതിന് വേണ്ടി കാശ് വാങ്ങണം. നിങ്ങളെ വെച്ച് വേറാരോ കാശ് വാങ്ങുന്നുണ്ട്. നിങ്ങളെ ബലിയാടാക്കുകയാണ് അവര്‍.

സ്വപ്‌ന: He is been telling this since morning. നമ്മളെ പേര് പറഞ്ഞ് മറ്റാരോ കാശ് വാങ്ങുന്നുണ്ടെന്ന്.

ഷാജ്: അതുറപ്പാണ്. ഞാനിന്നലെ രാത്രി വരെ നിങ്ങളാണ് അത് ചെയ്യുന്നതെന്നാണ് കരുതിയത്. ഇന്ന് രാവിലെയിവിടെ വന്നപ്പഴാണ് ഞാന്‍ അറിഞ്ഞത്. ഞാന്‍ ഇപ്പൊ എ.ഡി.ജി.പിയെ വിളിച്ചില്ലേ. നിങ്ങള് നാളെ പോയിട്ട് അങ്ങേരെ മീറ്റ് ചെയ്യൂ. ഇന്നയിന്നതാണ് പ്രശ്‌നങ്ങള്‍. അവരുടെ മോട്ടീവ് ഇതായിരുന്നു. ഇത്രം കാലം ജയിലില്‍ കിടന്നതിന് ഫേയ്‌സ് ചെയ്ത പ്രശ്‌നങ്ങള്‍ക്ക് ഒരു കോംപന്‍സേഷന്‍ ചോദിക്കണം. ട്രാവല്‍ ബാന്‍ മാറ്റാനും.

ഇങ്ങനെ പോകുന്നു സ്വപ്‌ന സുരേഷും ഷാജ് കിരണും തമ്മിലുള് സംഭാഷണം. ഇതില്‍ ചെയ്യാത്ത് തെറ്റിന് എന്തിനാ ജയിലില്‍ പോകുന്നതെന്നും ഷാജ് കിരണ്‍ ചോദിക്കുന്നുണ്ട്.

Share

Leave a Reply

Your email address will not be published. Required fields are marked *