കോഴിക്കോട്: ഉപയോഗിച്ച വസ്ത്രങ്ങള്‍ രക്ഷിതാക്കളില്‍ നിന്നും അധ്യാപകരില്‍ നിന്നും ശേഖരിച്ച് ചവിട്ടിയും കളിക്കോപ്പുകളും നിര്‍മ്മിക്കാന്‍ വേണ്ടി മായനാട് ആശാഭവന് അന്തേവാസികള്‍ക്ക് സംഭാവന നല്കി മാതൃകയായി മാവിളിക്കടവ് എം.എസ്.എസ് പബ്ലിക്സ്കൂള് വിദ്യാര്‍ത്ഥികള്‍. സംസ്ഥാന സാമൂഹ്യക്ഷേമവകുപ്പിന്ന് കീഴില്‍ മായനാട് പ്രവര്‍ത്തിക്കുന്ന ആശാ ഭവനില്‍ അറുപത്തിമൂന്ന് അന്തേവാസികളാണുള്ളത്. മാനസിക വെല്ലുവിളികളില്‍ നിന്ന് വിമുക്തി നേടിയ ഈ വനിതകള്‍ പഴയ വസ്ത്രങ്ങള്‍ ഉപയോഗിച്ചാണ് ചവിട്ടികളും കളിപ്പാട്ടങ്ങളും നിര്‍മ്മിക്കുന്നത്. ഈ ആവശ്യത്തിന്ന് വേണ്ടി വിദ്യാര്‍ത്ഥികള്‍ ശേഖരിച്ച വസ്ത്രങ്ങളാണ് സ്കൂള്‍ അധികൃതര്‍ ആശാഭവന് സുപ്രണ്ട് ജന്സിക്ക് സ്കൂള്‍ മാനേജ്മെന്റ് കമ്മിറ്റിയംഗവും സാമൂഹ്യ പ്രവര്‍ത്തകനുമായ സെക്രട്ടറി എ.പി.കുഞ്ഞാമു, അധ്യാപക കോ- ഓര്‍ഡിനേറ്റര്‍മാരായ ജി.വി.ഉഷാകുമാരി , കെ.പി. ഷിംന , എന്‍.കെ. നമീര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. അന്തേവാസികള്‍ക്ക് പ്രഭാത ഭക്ഷണവും നല്കി.
ആശാ ഭവന് വസ്ത്രങ്ങള്‍ നല്കി
