കോട്ടയം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല കാതോലിക്കാ ബാവയുമായി കൂടിക്കാഴ്ച നടത്തി. സഭാ ആസ്ഥാനത്ത് എത്തി അധ്യക്ഷന്‍ മാര്‍ത്തോമ മാത്യൂസ് തൃതീയനുമായാണ് കൂടിക്കാഴ്ച നടത്തിയത്. . സൗഹൃദസന്ദര്‍ശനമെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു
കോട്ടയത്ത് എംപിയായിരിക്കുന്നതുമുതല്‍ ഇവിടുത്തെ നിത്യസന്ദര്‍ശകനാണ് താനെന്നും ബാവയുമായി അടുത്ത ബന്ധമാണുള്ളതെന്നും ചെന്നിത്തല പറഞ്ഞു. കൂടിക്കാഴ്ചയില്‍ രാഷ്ട്രീയ കാര്യങ്ങളും ചര്‍ച്ച ചെയ്തു. ബാറുകളിലെ സമയം ഉയര്‍ത്തിയ കാര്യം സര്‍ക്കാരിന്റെ തീരുമാനമാണ്. പ്രതിപക്ഷവുമായി ചര്‍ച്ച നടത്തേണ്ടതായിരുന്നു. അതുണ്ടായില്ല. അക്കാര്യം പ്രതിപക്ഷ നേതാവ് തന്നെ നേരത്ത പറഞ്ഞിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു.
ഇത്തവണ മധ്യതിരുവിതാംകൂറില്‍ യുഡിഎഫിന്റെ വമ്പിച്ച മുന്നേറ്റമുണ്ടാകും. സമൂദായ ആചാര്യന്റെ ഓര്‍മദിനമായതുകൊണ്ട് മന്നത്ത് പത്മനാഭന്റെ സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തുമെന്നും ചെന്നിത്തല പറഞ്ഞു.
രമേശ് ചെന്നിത്തല കാതോലിക്കാ ബാവയുമായി
കൂടിക്കാഴ്ച നടത്തി
