തിരുവനന്തപുരം: സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ബാലസാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. 9 പേര്‍ക്കാണ് ഇപ്രാവശ്യത്തെ ബാല സഹിത്യ പുരസ്‌കാരം.
പുരസ്‌കാരങ്ങള്‍ നേടിയവര്‍: കഥ: പി.വി.ഷാജികുമാര്‍ (ജാനകി ഉണ്ടാക്കിയ കഥകള്‍), ശ്രീജിത്ത് മൂത്തേടത്ത് (പെന്‍ഗ്വിനുകളുടെ വന്‍കരയില്‍). കവിത: രാവുണ്ണി (മാവമ്മ), വൈജ്ഞാനികം: ഫൈറോസ് ബീഗം പി. (വീട്ടിലെത്തിയ വിരുന്നുകാര്‍), ശാസ്ത്രം: പ്രദീപ് ഓര്‍ക്കാട്ടേരി (പുല്ലരി മധുരം-മുത്താറിമുതല്‍ മലഞ്ചാവരെ), ജീവചരിത്രം/ആത്മകഥ: ഫില്ലിസ് ജോസഫ് (മലയാളത്തിന്റെ കവികള്‍), നാടകം: ജി.ശ്രീകണ്ഠന്‍(മുതലക്കെട്ട്), ചിത്രീകരണം: അരുണ നാരായണന്‍ ആലഞ്ചേരി (കാട്ടില്‍ ഒരു ഒളിച്ചുകളി), വിവര്‍ത്തനം/പുനരാഖ്യാനം: എം.ചന്ദ്രപ്രകാശ് (ഡിറ്റക്ടീവ് ഫെലൂദ).
20,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് ഓരോ വിഭാഗത്തിലെയും പുരസ്‌കാരം. വിതരണത്തീയതി പിന്നീട് പ്രഖ്യാപിക്കും.
