മന്ത്രി വി.എന്‍. വാസവന്‍ രാജിവെക്കണം; നിയമസഭയില്‍ പ്രതിപക്ഷബഹളം

മന്ത്രി വി.എന്‍. വാസവന്‍ രാജിവെക്കണം; നിയമസഭയില്‍ പ്രതിപക്ഷബഹളം

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് മന്ത്രി വി.എന്‍.വാസവന്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷബഹളം.സഭാ നടപടി തുടങ്ങിയപ്പോള്‍ പ്രതിപക്ഷ നേതാവിന്റെ അസാന്നിധ്യത്തില്‍ കെ. ബാബുവാണ് വിഷയം ഉന്നയിച്ചത്.പ്രതിപക്ഷം നടുത്തളത്തില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.മന്ത്രി വി.എന്‍. വാസവന്റെ രാജിയാവശ്യപ്പെട്ട് രണ്ട് പ്രതിപക്ഷ എംഎല്‍എമാര്‍ സഭയ്ക്ക് മുന്നില്‍ സത്യാഗ്രഹം നടത്തുന്നുണ്ടെന്നും അവര്‍ക്ക് പിന്തുണ അറിയിച്ചുകൊണ്ടുള്ള പ്രതിഷേധം സഭയ്ക്ക് അകത്തുണ്ടാകുമെന്നും ബാബു പറഞ്ഞു. സഭാ നടപടികളുമായി സഹകരിക്കാന്‍ കഴിയില്ലെന്നും കെ. ബാബു വ്യക്തമാക്കി.

 

 

 

മന്ത്രി വി.എന്‍. വാസവന്‍ രാജിവെക്കണം;
നിയമസഭയില്‍ പ്രതിപക്ഷബഹളം

 

 

Share

Leave a Reply

Your email address will not be published. Required fields are marked *