ഡോ. സുകുമാർ അഴീക്കോട് സ്മാരക പുരസ്കാരം ഡോ. എം.എൻ കാരശ്ശേരിക്ക്

ഡോ. സുകുമാർ അഴീക്കോട് സ്മാരക പുരസ്കാരം ഡോ. എം.എൻ കാരശ്ശേരിക്ക്

കോഴിക്കോട്: പ്രശസ്ത സാഹിത്യ വിമർശകനും പ്രഭാഷകനും ഗ്രന്ഥകാരനുമായിരുന്ന ഡോ. സുകുമാർ അഴിക്കോടിൻ്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ പുരസ്കാരം ഡോ. എം.എൻ കാരശ്ശേരിക്ക്. മലയാള വിമർശന സാഹിത്യത്തിനു നൽകിയ സംഭാവനകൾ പരിഗണിച്ചാണ് 2026 ലെ ഡോ. സുകുമാർ അഴീക്കോട് സ്മാരക പുരസ്ക്കാരം എം.എൻ കാരശ്ശേരിക്കു നൽകുന്നതെന്ന് ഡോ. സുകുമാർ അഴീക്കോട് സ്മാരക ട്രസ്റ്റ് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഫലകവും പ്രശസ്തി പത്രവുമടങ്ങുന്ന പുരസ്കാരം ഈ മാസം 24 ന് വൈകിട്ട് മൂന്നരയ്ക്ക് കോഴിക്കോട് ടൗൺഹാളിൽ നടക്കുന്ന സുകുമാർ അഴിക്കോട് ജൻമ ശതാബ്ദി ആചരണ ചടങ്ങിൽ സമ്മാനിക്കും. ട്രസ്റ്റ് ചെയർമാൻ ആചാര്യ എ.കെ. ബി നായരുടെ അധ്യക്ഷതയിൽ നടക്കുന്ന പരിപാടി മുൻ ഗോവ ഗവർണറും എഴുത്തുകാരനുമായ അഡ്വ. പി.എസ് ശ്രീധരൻ പിള്ള ഉദ്ഘാടനം ചെയ്യും. ആചാര്യ എ.കെ. ബി നായർ പുരസ്കാരം സമ്മാനിക്കും. മുംബൈയിലെ ഇന്ത്യൻ കൗൺസിൽ ഓഫ് സോഷ്യൽ വെൽഫെയർ സെക്രട്ടറി ജനറൽ എൻ.കെ.ഭൂപേഷ് ബാബു പ്രശസ്തിപത്രം സമർപ്പിക്കും. സുകുമാർ അഴീക്കോട് സ്മാരക നിർമ്മാണ പ്രവർത്തനങ്ങൾക്കുള്ള ഫണ്ട് ചടങ്ങിൽ വച്ച് പ്രമുഖ പ്രവാസി വ്യവസായി ശ്രീകുമാർ കോർമ്മത്ത് കൈമാറും. ട്രസ്റ്റ് വർക്കിംഗ് ചെയർമാൻ പി.ഗംഗാധരൻ നായർ, എൻ.കെ ഭൂപേഷ് ബാബു എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തും. ദേവഗിരി കോളജ് വൈസ് പ്രിൻസിപ്പൽ ഫാ. സുനിൽ ജോസ്, എഴുത്തുകാരി രേഖ തയ്യിൽ, ട്രസ്റ്റ് വൈസ് ചെയർമാൻ ഡോ. കെ. മൊയ്തു എന്നിവർ ആശംസ നേരും. വാർത്താ സമ്മേളനത്തിൽ
ട്രസ്റ്റ് ചെയർമാൻ ആചാര്യ എ.കെ. ബി നായർ, വർക്കിംഗ് ചെയർമാൻ പി.ഗംഗാധരൻ നായർ, ജനറൽ സെക്രട്ടറി ആറ്റക്കോയ പള്ളിക്കണ്ടി, വൈസ് ചെയർമാൻ ഡോ. കെ. മൊയ്തു, സംഘാടക സമിതി ജനറൽ കൺവീനർ വേണു താമരശ്ശേരി എന്നിവർ സംബന്ധിച്ചു.

 

 

 

ഡോ. സുകുമാർ അഴീക്കോട് സ്മാരക പുരസ്കാരം ഡോ. എം.എൻ കാരശ്ശേരിക്ക്

Share

Leave a Reply

Your email address will not be published. Required fields are marked *